LiveTV

Live

Kerala

പൗരത്വ നിയമത്തെ വിമര്‍ശിച്ച യുവതിക്ക് നേരെയുണ്ടായ സംഘപരിവാര്‍ അതിക്രമം അപലപനീയമെന്ന് വനിതാ കമ്മീഷന്‍

ഇത്തരത്തിലുള്ള അക്രമത്തിനെ ഒറ്റക്ക് നേരിട്ട ആതിരയെ അഭിന്ദിക്കുന്നുവെന്നും വനിതാ കമ്മീഷന്‍.

പൗരത്വ നിയമത്തെ വിമര്‍ശിച്ച യുവതിക്ക് നേരെയുണ്ടായ സംഘപരിവാര്‍ അതിക്രമം അപലപനീയമെന്ന് വനിതാ കമ്മീഷന്‍

പൗരത്വ നിയമത്തെ വിമര്‍ശിച്ച യുവതിക്ക് നേരെയുണ്ടായ സംഘപരിവാര്‍ അതിക്രമം അപലപനീയമെന്ന് വനിതാ കമ്മീഷന്‍.

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് നടത്തിയ പരിപാടിയില്‍ പ്രതിഷേധിച്ച യുവതിക്ക് നേരെയുണ്ടായ അതിക്രമത്തെ അപലപിച്ച് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. ഇത്തരത്തിലുള്ള അക്രമത്തിനെ ഒറ്റക്ക് നേരിട്ട ആതിരയെ അഭിന്ദിക്കുന്നുവെന്നും വനിതാ കമ്മീഷന്‍. എല്ലാവിധ പിന്തുണയും ആതിരക്ക് നല്‍കുന്നതായും എം.സി ജോസഫൈന്‍ കൂട്ടിച്ചേര്‍ത്തു.

പൊലീസ് കേസെടുത്തതിന്‍റെ റിപ്പോര്‍ട്ട് വനിതാ കമ്മീഷന്‍ തേടും. തുടര്‍ നടപടിയെക്കുറിച്ച് പൊലീസിനോട് ആരായുമെന്നും വനിതാ കമ്മീഷന്‍ വ്യക്തമാക്കി. സൈബര്‍ ആക്രമണം നമ്മുടെ സമൂഹത്തില്‍ വളരെ സാധാരണമായിരിക്കുന്നു. ആതിരയും ഇത്തരം സൈബര്‍ ആക്രമണത്തിന് ഇരയായത് ശ്രദ്ധയില്‍പ്പെട്ടതായും വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ അറിയിച്ചു.