LiveTV

Live

Kerala

കാടമ്പുഴയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ 16 പേര്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി

കല്‍പ്പകഞ്ചേരി സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കുറുക്കോള്‍ സ്വദേശി അബ്ദുല്‍ സമദ്, ശിവദാസന്‍, രണ്ടത്താണി സ്വദേശി സമീര്‍ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്

കാടമ്പുഴയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ 16 പേര്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി

മലപ്പുറം കാടമ്പുഴയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ 16 പേര്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ ഏഴുപേ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

ചൈല്‍ഡ് ലൈന്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് പീഡന വിവരങ്ങള്‍ പുറത്തുവന്നത്. കാടമ്പുഴയിലും പരിസരങ്ങളിലും വെച്ച് പല സമയങ്ങളിലായി പതിനാറോളം പേര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പതിനാറുകാരനായ വിദ്യാര്‍ത്ഥിയുടെ മൊഴി പ്രകാരം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പോലീസിനെ വിവരമറിയിക്കുയായിരുന്നു. തുടര്‍ന്ന് കാടാമ്പുഴ, കല്‍പ്പകഞ്ചേരി, വളാഞ്ചേരി സ്റ്റേഷനുകളിലായി വിവിധ കേസുകള്‍ രജിസ്‌ററര്‍ ചെയ്തു.

കല്‍പ്പകഞ്ചേരി സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കുറുക്കോള്‍ സ്വദേശി അബ്ദുല്‍ സമദ്, ശിവദാസന്‍, രണ്ടത്താണി സ്വദേശി സമീര്‍ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ കേസില്‍ ഒരാള്‍കൂടി അറസ്റ്റിലാകാനുണ്ട്. കാടാമ്പുഴ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കാടമ്പുഴ കല്ലാര്‍മംഗലം മുഹമ്മദ് കോയ, കരിങ്കറായി മൊയതീന്‍കുട്ടി, കറവത്തനകത്ത് വടക്കേവളപ്പില്‍ ലിയാക്കത്ത്, പുളിക്കല്‍ ജലീല്‍ എന്നിവരാണ് അറസ്റ്റിലായത്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്‌ററുണ്ടാകുമെന്നാണ് സൂചന. അറസ്റ്റിലായ പ്രതികളെ കോടതിയില് ഹാജരാക്കി.