LiveTV

Live

Kerala

ചെലവന്നൂര്‍ കായല്‍ കയ്യേറ്റം; കൊച്ചി കോര്‍പ്പറേഷനെതിരെ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവ്

 ചെലവന്നൂര്‍ കായല്‍ കയ്യേറ്റം; കൊച്ചി കോര്‍പ്പറേഷനെതിരെ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവ്

ചെലവന്നൂര്‍ കായല്‍ കയ്യേറിയ കേസില്‍ കൊച്ചി കോര്‍പ്പറേഷനെതിരെ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. എറണാകുളം വിജിലന്‍സ് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാക്ക് വേ നിര്‍മിക്കാന്‍ കായല്‍ കയ്യേറി എന്ന പരാതിയിലാണ് അന്വേഷണം. കോര്‍പ്പറേഷന്‍ തീരദേശപരിപാലന ചട്ടം ലംഘിച്ചുവെന്നും പരാതിയിലുണ്ട്. കൊച്ചി മേയര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അന്വേഷണം നടത്തും.