LiveTV

Live

Kerala

സി.എ.എ അനുകൂല പരിപാടിയില്‍ ചോദ്യങ്ങൾ ചോദിച്ചതിന്‍റെ പേരില്‍ സൈബര്‍ ആക്രമണത്തിന് ഇരയാകുന്നുവെന്ന് ആതിര

യുവതിക്കെതിരെ കേസെടുത്തത് സംബഡിച്ച് പോലിസിനോട് റിപ്പോർട്ട് തേടുമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ പറഞ്ഞു

സി.എ.എ അനുകൂല പരിപാടിയില്‍ ചോദ്യങ്ങൾ ചോദിച്ചതിന്‍റെ പേരില്‍ സൈബര്‍ ആക്രമണത്തിന് ഇരയാകുന്നുവെന്ന് ആതിര

എറണാകുളം പാവക്കുളം ക്ഷേത്രത്തിൽ പൗരത്വ ഭേദഗതി അനുകൂല പരിപാടിയില്‍ ചോദ്യങ്ങൾ ചോദിച്ചതിന് സൈബർ അക്രമണം നേരിടുന്നതായി ആതിര. യുവതിക്കെതിരെ കേസെടുത്തത് സംബഡിച്ച് പോലിസിനോട് റിപ്പോർട്ട് തേടുമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ പറഞ്ഞു. പൗരത്വ നിയമ ദേദഗതിയെ അനുകൂലിച്ചുള്ള യോഗത്തിനെതിരെ ഒരു മനുഷ്യനെന്ന രീതിയിലാണ് പ്രതികരിച്ചത്. സൈബർ ആക്രമണത്തിനെതിരെ പരാതി നൽകിയെന്നും
ആതിര പറഞ്ഞു.

വനിതാ കമ്മിഷൻ അധ്യക്ഷ എം.സി ജോസഫൈനും കമ്മിഷനംഗം ഷിജി ശിവജിയും യുവതിയെ സന്ദർശിച്ച വിശദാംശങ്ങൾ ചോദിച്ചറിഞ്ഞ
അക്രമത്തിനിരയായ യുവതിക്കെതിരെയുള്ള പോലീസ് നടപടിയിൽ റിപ്പോർട്ട് തേടുമെന്നും കമ്മിഷൻ അധ്യക്ഷ പറഞ്ഞു.
യുവജന കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോം ആതിരയെ സന്ദർശിച്ചു