LiveTV

Live

Kerala

‘ഉത്സവത്തില്‍ ഹിന്ദു പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കണം’ തൃപ്പൂണിത്തുറ ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറുടെ കത്ത് വിവാദത്തിൽ

വൈറ്റില ശിവസുബ്രഹ്മണ്യക്ഷേത്രത്തിലെ തൈപ്പൂയ ഉത്സവത്തിനാണ് ഹിന്ദു പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം അസി.കമ്മീഷണർ കത്ത് നൽകിയത്.

‘ഉത്സവത്തില്‍ ഹിന്ദു പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കണം’ തൃപ്പൂണിത്തുറ ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറുടെ കത്ത് വിവാദത്തിൽ

ഉത്സവത്തിന് ഹിന്ദു പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കണമെന്ന തൃപ്പൂണിത്തുറ ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറുടെ കത്ത് വിവാദത്തിൽ. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് കത്ത് നല്‍കിയത്. വർഷങ്ങളായി തുടർന്ന് വന്ന രീതിയാണെന്നും പൊലീസ് അസോസിയേഷൻ പ്രതിനിധികൾ എതിർപ്പറിയിച്ചപ്പോൾ തന്നെ കത്ത് മാറ്റി നൽകാൻ നിർദേശം നൽകിയിരുന്നുവെന്നും ദേവസ്വം അസിസ്റ്റന്‍റ് കമ്മീഷണർ എം.ജി ജഗദീഷ് പറഞ്ഞു.

വൈറ്റില ശിവസുബ്രഹ്മണ്യക്ഷേത്രത്തിലെ തൈപ്പൂയ ഉത്സവത്തിനാണ് ഹിന്ദു പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം അസി.കമ്മീഷണർ കത്ത് നൽകിയത്. ഉത്സവസമയത്ത് ഗതാഗതം നിയന്ത്രിക്കാനും ക്രമസമാധാന പരിപാലത്തിനും ക്ഷേത്രത്തില്‍ വനിതകളടക്കമുള്ള ഹിന്ദു പൊലീസുകാരെ വിനിയോഗിക്കണമെന്നായിരുന്നു ആവശ്യം. ഫെബ്രുവരി എട്ടാം തിയ്യതിയാണ് ക്ഷേത്രത്തിൽ തൈപ്പൂയ്യ ഉത്സവം നടക്കുന്നത്. കാലങ്ങളായി തുടർന്നു വന്ന രീതിയായതിനാലാണ് ഇത്തരത്തിൽ കത്ത് നൽകിയതെന്നാണ് ദേവസ്വം അസി. കമ്മീഷണറുടെ വിശദീകരണം

പൊലീസുകാരെ ജാതി തിരിച്ച് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്നാവശ്യപ്പെട്ട് സംസ്ഥാന പൊലീസ് അസോസിയേഷന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്കും ദേവസ്വം മന്ത്രിക്കും നേരത്തെ പരാതി നല്‍കിയിരുന്നു.