LiveTV

Live

Kerala

ലംപി സ്കിൻ രോഗത്തിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി

മലബാറിലെ 4 ജില്ലകൾക്കായി 37500 വാക്സിനാണ് എത്തിച്ചത്

ലംപി സ്കിൻ രോഗത്തിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി

ലംപി സ്കിൻ രോഗത്തിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. 3 ദിവസത്തിനകം പ്രതിരോധ വാക്സിൻ കുത്തിവെപ്പ് പൂർത്തികരിക്കും. ലംപി സ്കിൻ വാക്സിൻ സംസ്ഥാനത്ത് എത്തിച്ച് കഴിഞ്ഞു. പാലക്കാട് ജില്ലയിൽ ഇന്നലെ വാക്സിൻ പ്രയോഗിച്ച് തുടങ്ങി. മറ്റ് ജില്ലകളിലും പശുകൾക്ക് വാക്സിൻ നൽകും. പ്രത്യേക സ്ക്വാഡുകളായി തിരിഞ്ഞാണ് വാക്സിൻ പ്രയോഗിക്കുന്നതെന്നും മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ഡോ.സുധാകരന്‍ പറഞ്ഞു.

എല്ലാ ജില്ലകളിലും കൺട്രോൾ റൂ തുറന്നിട്ടുണ്ട്. മലബാറിലെ 4 ജില്ലകൾക്കായി 37500 വാക്സിനാണ് എത്തിച്ചത്. ആവശ്യാനുസരണം കൂടുതൽ വാക്സിൻ എത്തിക്കും.

കേരളത്തിൽ രണ്ട് ജില്ലകളിൽ രോഗം സ്ഥിരികരിച്ചതോടെ മൃഗസംരക്ഷണ വകുപ്പിന്റെ മുന്നറിയിപ്പും ഉണ്ടായിരുന്നു. എന്നാൽ രോഗത്തെപ്പറ്റിയുള്ള കർഷകരുടെ അജ്ഞതയാണ് ഇവിടെ രോഗവ്യാപനത്തിന് ഇടയാക്കിയത്. ഏനാദി ശാന്തസദനത്തിൽ ഗോപാലകൃഷ്ണന്റെ 5പശുക്കളിൽ 2 എണ്ണത്തിനാണ് 4 ദിവസം മുമ്പ് രോഗബാധ ഉണ്ടായത്. ഒരെണ്ണം വീണുപോകുകയും ചെയ്തതോടെയാണ് രോഗബാധ കണ്ടെത്തിയത്.