LiveTV

Live

Kerala

പന്തീരാങ്കാവ് യു.എ.പി.എ കേസ്: സി.പി.എം ജില്ലാ സെക്രട്ടറിയുടെ  പ്രസ്താവന രാഷ്ട്രീയായുധമാക്കി യുഡിഎഫ്

പന്തീരാങ്കാവ് യു.എ.പി.എ കേസ്: സി.പി.എം ജില്ലാ സെക്രട്ടറിയുടെ  പ്രസ്താവന രാഷ്ട്രീയായുധമാക്കി യുഡിഎഫ്

പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ നടത്തിയ പ്രസ്താവനയെ രാഷ്ട്രീയായുധമാക്കി യുഡിഎഫ്. മുഖ്യമന്ത്രിയുടേത് പൊലീസ് ഭാഷ്യമാണെന്ന പ്രസ്താവന യു.ഡി.എഫ് വാദം ശരിവെക്കുന്നതാണെന്ന് പ്രതിപക്ഷ ഉപ നേതാവ് എം.കെ മുനീര്‍ പറഞ്ഞു. പ്രസ്താവന മാധ്യമങ്ങള്‍ വ്യാഖ്യാനിച്ചതാണെന്ന് സി.പി.എം വിശദീകരിച്ചിട്ടുണ്ടെങ്കിലും വരും ദിവസങ്ങളിലും വിഷയം സജീവമാക്കി നിര്‍ത്താനാണ് യു‍.ഡി.എഫ് തീരുമാനം.

പന്തീരങ്കാവ് യു.എ.പി.എ കേസ്; മുഖ്യമന്ത്രിയെ തള്ളി സി.പി.എം കോഴിക്കോട് ജില്ലാ ഘടകം; വിവാദമായതോടെ മാധ്യമ വ്യാഖ്യാനമെന്ന് വിശദീകരണം
Also Read

പന്തീരങ്കാവ് യു.എ.പി.എ കേസ്; മുഖ്യമന്ത്രിയെ തള്ളി സി.പി.എം കോഴിക്കോട് ജില്ലാ ഘടകം; വിവാദമായതോടെ മാധ്യമ വ്യാഖ്യാനമെന്ന് വിശദീകരണം

പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി നടത്തിയ പരാമര്‍ശങ്ങള്‍ പാര്‍ട്ടിയെ വെട്ടിലാക്കിയത് മുതലാക്കാനാണ് യു.ഡി.എഫ് തീരുമാനം. അലനും താഹയും മാവോയിസ്റ്റുകളാണെന്ന പിണറായി വിജയന്‍റെ പ്രസ്താവന പൊലീസ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണെന്നായിരുന്നു പി മോഹനന്‍ പറഞ്ഞത്. ഇതോടെ വിഷയത്തില്‍ യു.ഡി.എഫ് സ്വീകരിച്ച നിലപാട് ശരിയാണെന്ന് തെളിഞ്ഞെന്നായിരുന്നു പ്രതിപക്ഷ ഉപനേതാവ് എം കെ മുനീറിന്‍റെ പ്രസ്താവന.

ബി.ജെ.പിയുടെ സമ്മര്‍ദ ഫലമായാണ് എന്‍.ഐ.എ കേസേറ്റെടുത്തതെന്ന സി.പി.എം നേതാക്കളുടെ പ്രസ്താവന ഗൗരവതരമാണെന്ന വാദവും യു.ഡി.എഫ് ഉയര്‍ത്തി കഴിഞ്ഞു. അലന്‍റെയും താഹയുടേയും വീട്ടില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശനം നടത്തിയിരുന്നു. കേസ് എന്‍.ഐ.എ ഏറ്റെടുത്തത് സിപിഎമ്മിനെതിരായി പ്രചാരണായുധമാക്കുന്നതിന്‍റെ ഭാഗമായിട്ടായിരുന്നു സന്ദര്‍ശനം. ഇതിനു പിന്നാലെയെത്തിയ സി.പി.എം ജില്ലാ സെക്രട്ടറിയുടെ പരാമര്‍ശങ്ങള്‍ സര്‍ക്കാരിനെതിരായ ആയുധമാക്കി മാറ്റാനാണ് യു.ഡി.എഫ് നീക്കം.