LiveTV

Live

Kerala

അധ്യാപികയുടെ മരണം കൊലപാതകം: സഹ അധ്യാപകൻ അറസ്റ്റില്‍

അധ്യാപികയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹം കടലിൽ തള്ളുകയായിരുന്നു.

അധ്യാപികയുടെ മരണം കൊലപാതകം: സഹ അധ്യാപകൻ അറസ്റ്റില്‍

കാസർകോട് മിയ്യപദവ് സ്കൂളിലെ അധ്യാപിക രൂപശ്രീയുടെ മരണം കൊലപാതകമെന്ന് പൊലീസ്. സഹ അധ്യാപകൻ വെങ്കിട്ടരമണയെയും സഹായിയേയും പൊലീസ് അറസ്റ്റ് ചെയ്തു. രൂപശ്രീയെ വെള്ളത്തിൽ മുക്കി കൊന്നതാണെന്ന് പൊലീസ് പറഞ്ഞു.

കാസർകോട് മിയാപദവ് വിദ്യാ വർദ്ധക സ്കൂൾ അധ്യാപിക രൂപശ്രീയുടെ മരണം കൊലപാതകമാണെന്ന് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് സ്കൂളിലെ ചിത്രകലാ അധ്യാപകനായ വെങ്കിട്ട രമണയെയും, വെങ്കിട്ടരമണയുടെ സഹായി നിരഞ്ജനെയും ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തു. അധ്യാപികയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹം കടലിൽ തള്ളുകയായിരുന്നു. മിയാ പദവിയിലെ പ്രതിയുടെ വീട്ടിൽ വച്ചായിരുന്നു കൊലപാതകം. മിയാപദവ് സ്വദേശി നിരഞ്ജന്റെ സഹായത്തോടെയാണ് കൊല നടത്തിയത്. 7 വർഷത്തോളമായി രൂപശ്രീയും വെങ്കിട്ട രമണനും സൗഹൃദത്തിലായിരുന്നുവെന്ന് പറയുന്നു. അടുത്ത കാലത്തായി വെങ്കിട്ട രമണ രൂപശ്രീയെ ഭീഷണിപ്പെടുത്തിയതായി ബന്ധുക്കൾ ആരോപിച്ചു.

കാണാതായ അധ്യാപികയെ കടപ്പുറത്ത് മരിച്ച നിലയിൽ കണ്ടെത്തി
Also Read

കാണാതായ അധ്യാപികയെ കടപ്പുറത്ത് മരിച്ച നിലയിൽ കണ്ടെത്തി

കൊലപാതകത്തിന് ശേഷം മൃതദേഹം കൊണ്ടുപോകാൻ ഉപയോഗിച്ച കാർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാറിൽ നിന്നും രൂപശ്രീയുടേത് എന്ന് കരുതുന്ന മുടി ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെയാണ് സ്കൂളിൽ പോയ രൂപശ്രീയെ കാണാതായത്. വെള്ളിയാഴ്ച ഭാര്യയെ കാണാനില്ലെന്ന് കാട്ടി ഭർത്താവ് മഞ്ചേശ്വരം പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെ ശനിയാഴ്ച രാവിലെ പെർവാഡ് കടപ്പുറത്താണ് രൂപശ്രീയുടെ മൃതദേഹം കണ്ടെത്തിയത്. തലമുടി പൂർണ്ണമായി കൊഴിഞ്ഞ് വിവസ്ത്രയായ നിലയിലായിരുന്നു മൃതദേഹം.