LiveTV

Live

Kerala

കളിയിക്കാവിള ചെക്പോസ്റ്റ് കൊലപാതകം: പ്രതികള്‍ ഉപയോഗിച്ച കത്തി കണ്ടെടുത്തു

കത്തി കിട്ടിയത് തമ്പാനൂര്‍ ബസ് ടെര്‍മിനല്‍ പരിസരത്ത്

കളിയിക്കാവിള ചെക്പോസ്റ്റ് കൊലപാതകം: പ്രതികള്‍ ഉപയോഗിച്ച കത്തി കണ്ടെടുത്തു

കളിയിക്കാവിള ചെക്ക്പോസ്റ്റിൽ തമിഴ്നാട് സ്പെഷ്യല്‍ എസ്ഐയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ ഉപയോഗിച്ച കത്തിയും ബാഗും കണ്ടെടുത്തു. തിരുവനന്തപുരം തമ്പാനൂര്‍ കെഎസ്ആര്‍ടിസി ടെർമിനൽ പരിസരത്ത് നിന്നാണ് കത്തി കണ്ടെത്തിയത്. കത്തി വാങ്ങിയ ബാലരാമപുരത്തെ കടയിലും തെളിവെടുപ്പ് നടത്തി. ബാലരാമപുരത്ത് നിന്ന് പ്രതികള്‍ സൂക്ഷിക്കാനേല്‍പിച്ച ബാഗും കണ്ടെടുത്തു. ബാഗില്‍ നിന്ന് ബില്ലുകളും കുറിപ്പുകളും ലഭിച്ചു. പിന്നീട് കരമന, കുഴിത്തുറ എന്നിവിടങ്ങളിലും തെളിവെടുപ്പ് നടത്തി. കന്യാകുമാരി എ ഡി എസ്പി വിജയ് ഭാസ്കറിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.

തമിഴ്നാട് എസ്എസ്ഐ വിൽസണെ വെടിവെക്കും മുമ്പ് കത്തികൊണ്ട് മുറിവേൽപിച്ചിരുന്നു. രാവിലെ പത്ത് മണിയോടെ പ്രതികളായ അബ്ദുൽ ഷമീം, തൗഫീഖ് എന്നിവരുമായി തമിഴ്നാട് പൊലീസ് നടത്തിയ തെളിവെടുപ്പിലാണ് കൃത്യത്തിനുപയോഗിച്ച കത്തി കണ്ടെടുത്തത്. തമ്പാനൂർ കെഎസ്ആര്‍ടിസി ടെർമിനൽ പരിസരത്ത് ആയുധം ഉപേക്ഷിച്ച സ്ഥലം അബ്ദുൽ ഷമീം പൊലീസിന് കാണിച്ചു കൊടുത്തു. തൗഫീഖ് സ്ഥലം സ്ഥിരീകരിച്ചു. കത്തി വാങ്ങിയ ബാലരാമപുരത്തെ കടയിലും തെളിവെടുപ്പ് നടത്തി.

നെയ്യാറ്റിന്‍കരയില്‍ പത്താംകല്ല് ജാഫറിന്റെ വീട്ടില്‍ പ്രതികളുടെ ബാഗും കണ്ടെടുത്തു. ബാഗില്‍ നിന്ന് ബില്ലുകളും കുറിപ്പുകളും ലഭിച്ചു. പിന്നീട് കരമന, കുഴിത്തുറ എന്നിവിടങ്ങളിലും തെളിവെടുപ്പ് നടത്തി. കന്യാകുമാരി എ ഡി എസ്പി വിജയ് ഭാസ്കറിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. പ്രതികൾ കൃത്യത്തിനുപയോഗിച്ച തോക്ക് കഴിഞ്ഞ ദിവസം കൊച്ചിയിൽ നിന്നാണ് കണ്ടെടുത്തത്. സൈനികർ ഉപയോഗിക്കുന്ന തോക്ക് എങ്ങനെ പ്രതികളുടെ പക്കലെത്തിയെന്ന കാര്യത്തിലും അന്വേഷണം നടക്കുകയാണ്.