LiveTV

Live

Kerala

'ഹിന്ദുക്കൾക്ക് കുടിവെള്ളം നിഷേധിച്ചു'; വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് ശോഭ കരന്തലജെക്കെതിരെ കേസ്

ശോഭയുടെ പോസ്റ്റിനെതിരെ സുപ്രീംകോടതി അഭിഭാഷകന്‍ സുഭാഷ് ചന്ദ്രന്‍ കെ.ആര്‍ മലപ്പുറം പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കിയിരുന്നു.

'ഹിന്ദുക്കൾക്ക് കുടിവെള്ളം നിഷേധിച്ചു'; വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് ശോഭ കരന്തലജെക്കെതിരെ കേസ്

മലപ്പുറം കുറ്റിപ്പുറത്ത് ഹിന്ദുക്കൾക്ക് കുടിവെള്ളം നിഷേധിച്ചുവെന്ന് വ്യാജ പ്രചാരണം നടത്തിയ ബി.ജെ.പി എംപി ശോഭ കരന്തലജെക്കെതിരെ കേസ്. മതസ്പർദ്ധ വളർത്താനുള്ള ശ്രമത്തിനെതിരെ 153 A വകുപ്പ് പ്രകാരം കുറ്റിപ്പുറം പൊലീസാണ് കേസെടുത്തത്.

മലപ്പുറത്ത് പൗരത്വ നിയമത്തെ അനുകൂലിച്ച ഹിന്ദുക്കള്‍ക്ക് കുടിവെള്ളം നിഷേധിച്ചെന്ന വ്യാജ ട്വിറ്റ്; ബി.ജെ.പി എം.പി ശോഭ കരന്തലജക്കെതിരെ പരാതി 
Also Read

മലപ്പുറത്ത് പൗരത്വ നിയമത്തെ അനുകൂലിച്ച ഹിന്ദുക്കള്‍ക്ക് കുടിവെള്ളം നിഷേധിച്ചെന്ന വ്യാജ ട്വിറ്റ്; ബി.ജെ.പി എം.പി ശോഭ കരന്തലജക്കെതിരെ പരാതി 

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചതിന്റെ പേരിൽ പ്രദേശത്തെ കിണറിൽ നിന്ന് ഹൈന്ദവർക്ക് കുടിവെള്ളം നിഷേധിച്ചുവെന്നായിരുന്നു ശോഭ കരന്തലജെയുടെ ട്വീറ്റ്. വര്‍ഗീയത സൃഷ്ടിക്കുന്ന ശോഭയുടെ പോസ്റ്റിനെതിരെ സുപ്രീംകോടതി അഭിഭാഷകന്‍ സുഭാഷ് ചന്ദ്രന്‍ കെ.ആര്‍ മലപ്പുറം പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കിയിരുന്നു.