LiveTV

Live

Kerala

ആലുവയില്‍ യുവാവിനെ തട്ടികൊണ്ട് പോയി കൊലപ്പെടുത്തുവാന്‍ ശ്രമിച്ച സംഘം പൊലീസ് പിടിയില്‍

ആലുവയില്‍ യുവാവിനെ തട്ടികൊണ്ട് പോയി കൊലപ്പെടുത്തുവാന്‍ ശ്രമിച്ച സംഘം പൊലീസ് പിടിയില്‍

ആലുവയില്‍ യുവാവിനെ തട്ടികൊണ്ട് പോയി കൊലപ്പെടുത്തുവാന്‍ ശ്രമിച്ച സംഘത്തെ ആലുവ പൊലീസ് പിടികൂടി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കോട്ടയം ഉഴവൂര്‍ സ്വദേശിയായ ക്രിസ്റ്റിന്‍ ജോസിനെ അഞ്ചംഗ സംഘം തട്ടികൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചത്.

പ്രതികളുടെ സുഹൃത്തായ ഗോകുല്‍ എന്നയാളെ മയക്കുമരുന്നുമായി പിടികൂടുന്നതിന് ക്രിസ്റ്റിന്‍ ജോസിന്റെ സുഹൃത്ത് ഷാല്ബിന്‍ എക്സൈസുകാരെ സഹായിച്ചിരുന്നു. ഷാല്ബിനെ തിരഞ്ഞു വന്ന പ്രതികള്‍ ക്രിസ്റ്റിയെ തട്ടികൊണ്ട് പോയി കവര്‍ച്ച നടത്തി കൊലപ്പെടുത്തുവാന്‍ ശ്രമിക്കുകയായിരുന്നു‌. കൊടുങ്ങല്ലൂര്‍ സ്വദേശികളായ രതീഷ്‌. ബിന്യമന്‍ വിഷ്ണു പ്രസാദ്, രാമചന്ദ് അന്സാ്ഫ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.

സംഭവത്തെ കുറിച്ച് പൊലീസ് വിവരിക്കുന്നതിങ്ങനെ: 1 മുതല്‍ 5 വരെയുള്ള പ്രതികള്‍ ക്രിസ്റ്റിന്‍ ജോസിന്റെ സ്കൂട്ടറിന്റെ താക്കോല്‍ ഊരിയെടുത്ത്‌ പ്രതികളുടെ കാറില്‍ ബലമായി പിടിച്ചു കയറ്റി വാഹനത്തിന്റെ അകത്തു വെച്ച് മൃഗീയമായി മര്‍ദ്ദിക്കുകയും പ്രതികളില്‍ ഒരാള്‍ കൈവശം സൂക്ഷിച്ചിരുന്ന വാക്കിംഗ് സ്റ്റിക്ക്കൊണ്ട് ക്രിസ്റ്റിന്റെ തലക്ക് അടിച്ച് കൊലപ്പെടുത്തുവാന്‍ ശ്രമിക്കുകയും ചെയതു. ക്രിസ്റ്റിന്റെ കൈവശം ഉണ്ടായിരുന്ന മൊബൈല്‍ കവര്‍ച്ച നടത്തിയ ശേഷം കൊടുങ്ങല്ലൂര്‍ ഭാഗത്തുള്ള ഒരു വീട്ടില്‍ കൊണ്ട് പോയി അന്യായതടവില്‍ പാര്‍പ്പിച്ചു, പ്രസ്തുത വീട്ടില്‍ വെച്ച് ക്രിസ്റ്റിനെ വീണ്ടും മര്‍ദ്ദിച്ചു. പിറ്റേ ദിവസം പ്രതികള്‍ ക്രിസ്റ്റിനെ രാവിലെ 10 മണിയോടെ കാറില്‍ കയറ്റി ആലുവ ഭാഗത്തേക്ക് കൊണ്ട് വരികയും പ്രതികള്‍ മദ്യം വാങ്ങുവാന്‍ ബിവറേജസിന് സമീപം കാര്‍ നിറുത്തിയ സമയം കാറില്‍ നിന്നും ക്രിസ്റ്റി ഇറങ്ങി ഓടി അടുത്തുള്ള വീട്ടില്‍ അഭയം തേടി. വീട്ടുകാര്‍ പൊലിസിനെ വിളിച്ചു വരുത്തുകയും, പൊലീസ് ക്രിസ്റ്റിയെ ആശുപത്രിയിലാക്കുകയുമായിരുന്നു. എറണാകുളം റൂറല്‍ ജില്ല പോലീസ് മേധാവി കാര്‍ത്തിക്ക് ഐ.പി.എസിന്റെ‍ നിര്‍ദ്ദേശ പ്രകാരം ആലുവ ഡി.വൈ.എസ്.പി ജി. വേണുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.