LiveTV

Live

Kerala

പത്തനംതിട്ട നേതാജി സ്കുളിലെത്തിയ ‘ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍’  

കുട്ടികളോട് സംസാരിച്ചും നൃത്തം ചെയ്തുമൊക്കെയാണ് റോബോർട്ട് സ്കൂളിൽ നിന്നും മടങ്ങിയത്.

പത്തനംതിട്ട നേതാജി സ്കുളിലെത്തിയ ‘ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍’  

സ്കൂൾ വാർഷികങ്ങളിൽ ചലച്ചിത്ര താരങ്ങളും മറ്റ് സെലിബ്രിറ്റികളുമൊക്കെ മുഖ്യാതിഥികളാകുന്ന കാലത്ത് പത്തനംതിട്ട നേതാജി സ്കൂളിൽ താരമായത് ഒരു റോബർട്ടാണ്. കുട്ടികളോട് സംസാരിച്ചും നൃത്തം ചെയ്തുമൊക്കെയാണ് റോബോർട്ട് സ്കൂളിൽ നിന്നും മടങ്ങിയത്.

പത്തനംതിട്ട നേതാജി ഹയർ സെക്കന്ററി സ്കൂളാണ് വേദി. ഉദ്ഘാടകനായ കോന്നി എം.എൽ.എ കെ.യു ജനീഷ് കുമാറും മറ്റ് വിശിഷ്ട വ്യക്തികളുമൊക്കെ വേദിയിലുണ്ടെങ്കിലും സദസിലെ എല്ലാവരുടെയും കണ്ണുകൾ റോബോർട്ടിലാണ്. സ്കൂൾ വാർഷികാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം കഴിഞ്ഞതിന് ശേഷമായിരുന്നു റോബോർട്ടിന്റെ ഊഴം. ആദ്യം സദസിനെ അഭിസംബോധനം ചെയ്തു.

തൃശൂരിൽ നിന്നും എത്തിച്ച റോബോർട്ടിനെ പരിശീലനം ലഭിച്ച സ്കൂളിലെ മുപ്പത്ത് വിദ്യാർഥികളാണ് നിയന്ത്രിച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെ മനുഷ്യനെ വെല്ലുന്ന റോബോർട്ടുകളുടെ പുതിയ ലോകം വിദ്യാർഥികൾക്കും രക്ഷകർത്താക്കൾക്കും പരിചയപ്പെടുത്തുക എന്നാതായിരുന്നു ഈ പരീക്ഷണത്തിലൂടെ സ്കൂൾ മാനേജ്‌മെന്റിന്റെ ലക്ഷ്യം.