LiveTV

Live

Kerala

വാർഡ് വിഭജന ബിൽ നിമയസഭയില്‍ അവതരിപ്പിക്കുന്നതിന് മുന്‍പ് ഗവർണര്‍ക്ക് അയക്കില്ല 

വാർഡ് വിഭജന ബിൽ നിമയസഭയില്‍ അവതരിപ്പിക്കുന്നതിന് മുന്‍പ് ഗവർണര്‍ക്ക് അയക്കില്ല. അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന ബില്ലുകൾ സഭയിൽ അവതരിപ്പിക്കും മുൻപ് ഗവർണര്‍ക്ക് അയക്കണമെന്നാണ് ചട്ടം.

വാർഡ് വിഭജന ബിൽ നിമയസഭയില്‍ അവതരിപ്പിക്കുന്നതിന് മുന്‍പ് ഗവർണര്‍ക്ക് അയക്കില്ല 

വാർഡ് വിഭജന ബിൽ നിമയസഭയില്‍ അവതരിപ്പിക്കുന്നതിന് മുന്‍പ് ഗവർണര്‍ക്ക് അയക്കില്ല. അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന ബില്ലുകൾ സഭയിൽ അവതരിപ്പിക്കും മുൻപ് ഗവർണര്‍ക്ക് അയക്കണമെന്നാണ് ചട്ടം. എന്നാല്‍ വാർഡ് വിഭജനം അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ തീരുമാനം.

വാർഡ് വിഭജന ബിൽ അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കില്ലെന്നായിരുന്നു ബില്ലിന്റെ കരടിന് ഒപ്പമുള്ള ധനകാര്യ മെമ്മോറാണ്ടത്തിൽ പറഞ്ഞിരുന്നത്. എന്നാൽ സര്‍ക്കാര്‍ തലത്തില്‍ രണ്ടഭിപ്രായങ്ങള്‍ ഉണ്ടായിരുന്നു. അധിക സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ക്കിടയിലും ഭരണതലത്തിലും അഭിപ്രായങ്ങളുയര്‍ന്നു.

തുടർന്നാണ്സര്‍ക്കാര്‍ നിയമവകുപ്പിനെ സമീപിച്ചത്. ബില്‍ അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കില്ലെന്ന ഉപദേശം നിയമവകുപ്പും നൽകി. നഗരസഭകൾ, കോർപ്പറേഷനുകൾ, ഗ്രാമപഞ്ചായത്തുകൾ എന്നിവയിൽ അഗങ്ങൾക്ക് ഓണറേറിയവും സിറ്റിങ് ഫീസും നൽകുന്നത് സ്ഥാപനത്തിന്റെ തനതു ഫണ്ടിൽ നിന്നാണ്. വര്‍ഡ് വിഭജനത്തിനുള്ള ഫണ്ടും അത് വഴി ഉപയോഗിക്കുന്നത് കൊണ്ട് സർക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കില്ലെന്ന് ബില്ലിനൊപ്പമുള്ള ധനകാര്യ മെമ്മോറാണ്ടം വ്യക്തമാക്കുന്നുണ്ട്. ഇത് തന്നെയാണ് നിയമവകുപ്പ് നല്‍കിയ നിയമോപദേശത്തിലും പറയുന്നത്.

ബ്ലോക്ക് ജില്ലാ പഞ്ചായത്തുകള്‍ക്കും, ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും 210 കോടി രൂപയുടെ ഗ്രാന്‍ഡ് ഒരോ വര്‍ഷവും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. വാര്‍ഡ് വിഭജനത്തിന്‍റ ചിലവും ഗ്രാന്‍ഡിന്‍റെ ഭാഗമാക്കാവുന്നതാണെന്നും നിയമോപദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഓർഡിനൻസ് തടഞ്ഞ ഗവർണർ ബില്ലും തടയുമെന്ന ആശങ്കയും സർക്കാരിനുണ്ടായിരുന്നു. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് നിയമോപദേശം തേടി ബില്‍ ഗവര്‍ണ്ണര്‍ക്ക് ഇപ്പോള്‍ അയക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കുന്നത്. നിയമസഭ പാസ്സാക്കുന്ന ബില്ലിന് ഗവർണർ അനുമതി നൽകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.