LiveTV

Live

Kerala

രണ്ടാം ക്ലാസ് വിദ്യാർഥിയെ മര്‍ദിച്ച സംഭവം; അധ്യാപികയെ സസ്പെന്‍ഡ് ചെയ്തു

അധ്യാപികയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്കൂളിലേക്ക് ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധം.

രണ്ടാം ക്ലാസ് വിദ്യാർഥിയെ  മര്‍ദിച്ച സംഭവം; അധ്യാപികയെ സസ്പെന്‍ഡ് ചെയ്തു

കോട്ടയത്ത് കുറുപ്പന്തറയില്‍ കുട്ടിയെ മര്‍ദിച്ച അധ്യാപികയ്ക്ക് സസ്പെന്‍ഷന്‍. മണ്ണാറപ്പാറ സെന്റ് സേവ്യേഴ്സ് സ്കൂളിലെ അധ്യാപിക മിനി ജോസിനെയാണ് സസ്പെന്റ് ചെയ്തത്. അധ്യാപികയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്കൂളിലേക്ക് ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധം. അധ്യാപിക മിനി ജോസിന് എതിരെ പോലീസ് കേസ് എടുത്തു

സ്കൂളിലെ മലയാളം അധ്യാപികക്കെതിരെയാണ് പരാതി. കുട്ടിയുടെ ശരീരത്തിലും ഇരുകാലുകളിലുമായി മര്‍ദനമേറ്റ 21ഓളം പാടുകളുണ്ട്. കുട്ടിയുടെ മാതാപിതാക്കള്‍ ഇതിനെക്കുറിച്ച് പറഞ്ഞതിങ്ങനെ, പഠനത്തില്‍ അല്‍പം പിന്നോട്ടായിരുന്നതിനാല്‍ കുട്ടിക്ക് തല്ല് കൊടുക്കാന്‍ അധ്യാപികയോട് പറഞ്ഞിരുന്നു. അധ്യാപിക ഇന്നലെ ഉച്ചക്ക് ശേഷമുള്ള പീരിയഡില്‍ മലയാളം പാഠപുസ്തകം വായിക്കാന്‍ കുട്ടിയെ വിളിപ്പിക്കുകയായിരുന്നു. ശേഷം പുസ്തകം വായിക്കാന്‍ കുട്ടി ബുദ്ധിമുട്ടിയതിനെത്തുടര്‍ന്ന ക്രൂരമായി മര്‍ദ്ധിക്കുകയായിരുന്നു.