LiveTV

Live

Kerala

രണ്ടാം ക്ലാസ് വിദ്യാർഥിയെ അധ്യാപിക ക്രൂരമായി മര്‍ദിച്ചതായി പരാതി

കുട്ടിയുടെ ശരീരത്തിലും ഇരുകാലുകളിലുമായി മര്‍ദനമേറ്റ 21ഓളം പാടുകളുണ്ട്

 രണ്ടാം ക്ലാസ് വിദ്യാർഥിയെ അധ്യാപിക ക്രൂരമായി മര്‍ദിച്ചതായി പരാതി

കോട്ടയം കുറുപ്പന്തറ മണ്ണാറപ്പാറ സെന്റ് സേവ്യേഴ്സ് സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥിയെ അധ്യാപിക ക്രൂരമായി മര്‍ദിച്ചതായി പരാതി. സ്കൂളിലെ മലയാളം അധ്യാപികക്കെതിരെയാണ് പരാതി. കുട്ടിയുടെ ശരീരത്തിലും ഇരുകാലുകളിലുമായി മര്‍ദനമേറ്റ 21ഓളം പാടുകളുണ്ട്.

കുട്ടിയുടെ മാതാപിതാക്കള്‍ ഇതിനെക്കുറിച്ച് പറഞ്ഞതിങ്ങനെ, പഠനത്തില്‍ അല്‍പം പിന്നോട്ടായിരുന്നതിനാല്‍ കുട്ടിക്ക് തല്ല് കൊടുക്കാന്‍ അധ്യാപികയോട് പറഞ്ഞിരുന്നു. അധ്യാപിക ഇന്നലെ ഉച്ചക്ക് ശേഷമുള്ള പീരിയഡില്‍ മലയാളം പാഠപുസ്തകം വായിക്കാന്‍ കുട്ടിയെ വിളിപ്പിക്കുകയായിരുന്നു. ശേഷം പുസ്തകം വായിക്കാന്‍ കുട്ടി ബുദ്ധിമുട്ടിയതിനെത്തുടര്‍ന്ന ക്രൂരമായി മര്‍ദ്ധിക്കുകയായിരുന്നു.