LiveTV

Live

Kerala

പൊലീസിന് എസ്എഫ്ഐ പ്രവർത്തകരുടെ ഭീഷണി

ഇന്നലെ വൈകിട്ട് എസ്.എഫ്.ഐയും കെ.എസ്.യുവും തമ്മില്‍ കോളേജില്‍ സംഘര്‍ഷം ഉണ്ടാകുകയായിരുന്നു

പൊലീസിന് എസ്എഫ്ഐ പ്രവർത്തകരുടെ ഭീഷണി

പൊലീസിന് എസ്.എഫ്.ഐ പ്രവർത്തകരുടെ ഭീഷണി. പാലാ പോളിടെക്നിക് കോളേജിലാണ് സംഭവം. ഇന്നലെ വൈകിട്ട് എസ്.എഫ്.ഐയും കെ.എസ്.യുവും തമ്മില്‍ കോളേജില്‍ സംഘര്‍ഷം ഉണ്ടാകുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസിനോട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മോശമായി പെരുമാറുകയായിരുന്നു. തുടര്‍ന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പൊലീസിനെ ഭീഷണിപ്പെടുത്തുകയും പൊലീസിനെ തള്ളിമാറ്റുകയും ചെയ്യുകയായിരുന്നു.

കൃത്യനിര്‍വഹണത്തിന് തടസം നിന്ന എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ കണ്ടാലറിയുന്നവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. എന്നാല്‍ എസ്.എഫ്.ഐ നേതൃത്വം ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.