LiveTV

Live

Kerala

ഒരാള്‍ക്ക് ഒരു പദവി; ജനപ്രതിനിധികളെ പട്ടികയില്‍ നിന്നൊഴിവാക്കും  

കെ.പി.സി.സി ജംബോ ഭാരവാഹി പട്ടിക ഹൈക്കമാന്‍ഡ് തള്ളി. ജനപ്രതിനിധികളെ പട്ടികയില്‍ നിന്നും ഒഴിവാക്കും. ഒരാള്‍ക്ക് ഒരു പദവി എന്ന മാനദണ്ഡം കര്‍ശനമായി നടപ്പാക്കും.

ഒരാള്‍ക്ക് ഒരു പദവി; ജനപ്രതിനിധികളെ പട്ടികയില്‍ നിന്നൊഴിവാക്കും  

കെ.പി.സി.സി ജംബോ ഭാരവാഹി പട്ടിക ഹൈക്കമാന്‍ഡ് തള്ളി. ജനപ്രതിനിധികളെ പട്ടികയില്‍ നിന്നും ഒഴിവാക്കും. ഒരാള്‍ക്ക് ഒരു പദവി എന്ന മാനദണ്ഡം കര്‍ശനമായി നടപ്പാക്കും. പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വി.ഡി സതീശനും ടി.എന്‍ പ്രതാപനും എ.പി അനില്‍ കുമാറും കത്ത് നല്‍കി.

അതേസമയം കെ.പി.സി.സി ഭാരവാഹി പട്ടിക വൈകുന്നതിനാലാണ് പലരും ഒഴിവാകാൻ സന്നദ്ധത അറിയിച്ചതെന്ന് പി.സി വിഷ്ണുനാഥ് പറഞ്ഞു. പാർട്ടിയോടുള്ള താൽപര്യമാകാം അതിന് പിന്നിൽ . പട്ടികയിൽ ഉള്ളവർ ദീർഘകാലത്തെ അനുഭവസമ്പത്തും പരിചയവും ഉളളവരാണെന്നും പി. സി വിഷ്ണുനാഥ് പറഞ്ഞു.

ആറു വർക്കിങ് പ്രസിഡൻറുമാർ, 13 വൈസ് പ്രസിഡന്റുമാർ, 36 ജനറൽ സെക്രട്ടറിമാർ, സെക്രട്ടറിമാരും എക്സിക്യൂട്ടീവ് അംഗങ്ങളും ആയി 70 പേർ. ഇങ്ങനെ 127 പേരടങ്ങുന്നതാണ് നിലവിലെ പട്ടിക. ജംബോ പട്ടികയിൽ കടുത്ത അതൃപ്തിയിലാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പ്രധാന ഭാരവാഹികളിൽ സ്ത്രീ പ്രാതിനിധ്യം കുറഞ്ഞതിലും അതൃപ്തിയുണ്ട്.