LiveTV

Live

Kerala

പത്തനംതിട്ട നഗരത്തില്‍ പേപ്പട്ടി ശല്യം രൂക്ഷം

ഇന്നലെ മാത്രം 20 പേരെയാണ് തെരുവ് നായ ആക്രമിച്ചത്. പരിക്കേറ്റവരിൽ സ്കൂൾ കുട്ടികളും ഉദ്യേഗസ്ഥരും

പത്തനംതിട്ട നഗരത്തില്‍ പേപ്പട്ടി ശല്യം രൂക്ഷം

പത്തനംതിട്ട നഗരത്തിൽ കഴിഞ്ഞ ദിവസം തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റവർ ആശുപത്രിയിൽ നിന്ന് മടങ്ങി. പേ വിഷ ബാധയുടെ പ്രതിരോധ കുത്തിവെയ്പ്പ് എല്ലാവർക്കും നൽകിയാണ് ആശുപത്രിയിൽ നിന്ന് വിട്ടത്.

‌കഴിഞ്ഞ കുറേ ദിവസങ്ങളായി പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തെരുവ് നായ്ക്കളുടെ ആക്രമണം ഉണ്ടാവുന്നുണ്ട്. ഇന്നലെ മാത്രം 20 പേരെയാണ് തെരുവ് നായ ആക്രമിച്ചത്. പരിക്കേറ്റവരിൽ സ്കൂൾ കുട്ടികളും ഉദ്യേഗസ്ഥരുമുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് പറയുമ്പോഴും ആക്രമണം പതിവാകുകയാണ്. കുറച്ച് നാളുകളായി പത്തനംതിട്ട നഗരത്തിൽ മാലിന്യ സംസ്ക്കരണം പൂർണ്ണമായി നടക്കുന്നില്ല. പലയിടങ്ങളിലും മാലിന്യങ്ങൾ കുന്നു കൂടി കിടക്കുകയാണ്. ഈ സാഹചര്യത്തിൽ മറ്റ് സ്ഥലങ്ങളിൽ നിന്ന് കൂടിയുള്ള നായ്ക്കൾ നഗരത്തിലേയ്ക്ക് എത്തുന്നുണ്ട്. ഇതും നഗരത്തിൽ തെരുവ് നായ്ക്കൾ വർദ്ധിക്കാൻ കാരണമായിട്ടുണ്ട് വേനലാവുന്നതിനാൽ പല നായകൾക്കും പേ വിഷ ബാധയുമുണ്ട്. നഗരസഭയുടെ നേതൃത്വത്തിൽ തെരുവ് നായ ആക്രമണത്തിനെതിരെ ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.