LiveTV

Live

Kerala

പൊരുമ്പാവൂരിലെ യുവാവിന്‍റെ ആത്മഹത്യ; രണ്ടുപേര്‍ അറസ്റ്റില്‍

മരിച്ച സജിയുടെ അടുത്ത ബന്ധുക്കളാണ് പിടിയിലായത്, ഇരുവര്‍ക്കുമെതിരെ ആത്മഹത്യാ പ്രേരണക്ക് കേസെടുത്തു

പൊരുമ്പാവൂരിലെ യുവാവിന്‍റെ ആത്മഹത്യ; രണ്ടുപേര്‍ അറസ്റ്റില്‍

പെരുമ്പാവൂര്‍ അല്ലപ്ര ഓര്‍ണയില്‍ യുവാവ് തൂങ്ങിമരിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മരിച്ച സജിയുടെ അടുത്ത ബന്ധുക്കളാണ് പിടിയിലായത്. ഇരുവര്‍ക്കുമെതിരെ ആത്മഹത്യാ പ്രേരണക്ക് കേസെടുത്തു. അല്ലപ്ര ഓര്‍ണ തേളായി പറമ്പില്‍ സജിയെ കഴിഞ്ഞ ദിവസമാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ സജിയുടെ അടുത്ത ബന്ധുക്കളായ ചേളായി പറമ്പില്‍ കുറുമ്പന്‍റെ മകന്‍ മനോജ്, മനോജിന്‍റെ സഹോദരന്‍ അശോകന്‍ എന്നിവരെ പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

ഞായറാഴ്ച വൈകിട്ട് ഒരുമിച്ചിരുന്ന് മദ്യപിച്ച ഇവര്‍ പരസ്പരം വഴക്കുണ്ടാക്കിയിരുന്നു. മദ്യലഹരിയില്‍ മനോജിന്‍റെ മുഖത്തടിച്ച സജിയെ മനോജും അശോകനും ചേര്‍ന്ന് മര്‍ദിച്ചു. ഇതില്‍ മനംനൊന്ത് സജി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നാട്ടുകാര്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികള്‍ കുറ്റം സമ്മതിച്ചു. ഐ.പി.സി 306 വകുപ്പ് പ്രകാരം ഇരുവര്‍ക്കുമെതിരെ ആത്മഹത്യാ പ്രേരണക്ക് കേസെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.