LiveTV

Live

Kerala

സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമം; കളമശ്ശേരിയില്‍ ഹിന്ദു ഐക്യവേദി പ്രവർത്തകര്‍ കസ്റ്റഡിയില്‍

ഇവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം മുഴക്കിയ മുപ്പതോളം ബി.ജെ.പി പ്രവർത്തകരെയും കസ്റ്റഡിയിൽ എടുത്തു.

 സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമം; കളമശ്ശേരിയില്‍ ഹിന്ദു ഐക്യവേദി പ്രവർത്തകര്‍ കസ്റ്റഡിയില്‍

കളമശ്ശേരി ഏലൂരിൽ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ച ഹിന്ദു ഐക്യവേദി പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തു. പൌരത്വ നിയിമ ഭേദഗതിക്ക് അനുകൂല മുദ്രാവാക്യം മുഴക്കിയവരെ ആണ് കരുതൽ തടങ്കലിൽ എടുത്തത്. ഇവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം മുഴക്കിയ മുപ്പതോളം ബി.ജെ.പി പ്രവർത്തകരെയും കസ്റ്റഡിയിൽ എടുത്തു.

ഏലൂർ പാതാളം കവലയിൽ ചൊവ്വാഴ്ച പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചു ബി.ജെ.പി ജനജാഗ്രത സദസ്സ് സംഘടിപ്പിച്ചിരുന്നു. ഇതിനെതിരെ വ്യാപാരികൾ കട അടച്ചു പ്രതിഷേധിക്കുകയും ചെയ്തിരുന്നു.. ഇതിൽ പ്രകോപിതരായ ഹിന്ദു ഐക്യവേദി പ്രവർത്തകർ ആണ് ബുധനാഴ്ച ധർണ നടത്തിയത്. സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ച 7പേരെ ഏലൂർ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇവരെ വിട്ടയക്കണം എന്നാവശ്യപ്പെട്ട് സ്ഥലത്ത് കൂടുതൽ ബി.ജെ.പി പ്രവർത്തകർ സംഘടിച്ചു. ഇതിനെത്തുടര്‍ന്നാണ് മുദ്രാവാക്യം മുഴക്കിയ മുപ്പതോളം പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.