LiveTV

Live

Kerala

നിലപാട് മാറ്റിയില്ലെങ്കിൽ നേർവഴിക്ക് നടത്തും; ഗവര്‍ണര്‍ക്കെതിരെ മുന്നറിയിപ്പുമായി സി.പി.എം

ഗവർണ്ണർക്കെതിരെ മുന്നറിയിപ്പുമായി സി.പി.എം. നിലപാട് മാറ്റിയില്ലെങ്കിൽ ഗവർണറെ നേർവഴിക്ക് നടത്തുമെന്ന് സി.പി.എം കേന്ദ്ര കമ്മറ്റിയംഗം എം.വി ഗോവിന്ദൻ പറഞ്ഞു.

നിലപാട് മാറ്റിയില്ലെങ്കിൽ  നേർവഴിക്ക് നടത്തും; ഗവര്‍ണര്‍ക്കെതിരെ മുന്നറിയിപ്പുമായി സി.പി.എം

ഗവർണർക്കെതിരെ മുന്നറിയിപ്പുമായി സി.പി.എം. നിലപാട് മാറ്റിയില്ലെങ്കിൽ ഗവർണറെ നേർവഴിക്ക് നടത്തുമെന്ന് സി.പി.എം കേന്ദ്ര കമ്മറ്റിയംഗം എം.വി ഗോവിന്ദൻ പറഞ്ഞു. ഗവർണർ ചട്ടലംഘനം നടത്തുന്നുവെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണനും കുറ്റപ്പെടുത്തി.

എൽ.ഡി.എഫ് നടത്തിയ രാജ്ഭവൻ മാർച്ചിലാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എം.വി ഗോവിന്ദന്‍ രൂക്ഷവിമർശനം നടത്തിയത്. ആർ.എസ്.എസിന്റെ ചട്ടുകമായി പ്രവർത്തിക്കുന്ന ഗവർണറെ ജനകീയ പോരാട്ടത്തിലൂടെ നേർവഴിക്ക് നടത്തുമെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു.

നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരെ ഗവർണർക്ക് വ്യത്യസ്ഥ അഭിപ്രായമുണ്ടെങ്കിൽ എഴുതി അറിയിക്കേണ്ടത് സ്പീക്കറെയായിരുന്നുവെന്ന് പി.ശ്രീരാമകൃഷ്ണൻ ചൂണ്ടിക്കാട്ടി. അത് ചെയ്യാതെ ചട്ടം ലംഘിക്കുകയാണ് ഗവർണർ ചെയ്തതെന്നും സ്പീക്കർ പൊന്നാനിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.