LiveTV

Live

Kerala

കോട്ടയം നഗരസഭക്കകത്ത് വെച്ച് വിവരാവകാശ പ്രവര്‍ത്തകന് ക്രൂരമര്‍ദ്ദനം

അഞ്ചുപേരോളം ചേര്‍ന്നാണ് അക്രമിച്ചത്

കോട്ടയം നഗരസഭക്കകത്ത് വെച്ച്  വിവരാവകാശ പ്രവര്‍ത്തകന് ക്രൂരമര്‍ദ്ദനം

കോട്ടയം നഗരസഭയില്‍ വിവരാവകാശ പ്രവര്‍ത്തകന് മര്‍ദ്ദനം. വിവരാവാകശാക പ്രവര്‍ത്തകനായ മഹേഷിനാണ് മര്‍ദ്ദനമേറ്റത്. അനധികൃതമായി മണലെടുക്കുന്ന പരാതി നല്‍കാന്‍ വന്നപ്പോഴാണ് മര്‍ദ്ദനമേറ്റത്. എ.ഇ.ഒയുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ കരാറുകാര്‍ അവരുടെ മുറിയിലേക്ക് വിളിച്ചുവരുത്തി മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് മഹേഷിന്റെ പരാതി.

അഞ്ചുപേരോളം ചേര്‍ന്നാണ് അക്രമിച്ചത് എന്ന് അദ്ദേഹം പറഞ്ഞു. മുന്‍സിപ്പാലിറ്റിയുടെ അകത്തുവെച്ചാണ് ക്രൂരമായി മര്‍ദ്ദിച്ചത്‌. മര്‍ദ്ദിക്കുന്നവരെ പിടിച്ചുവെക്കാന്‍ ഉദ്യോഗസ്ഥരാരും വന്നില്ലെന്നും മഹേഷ് പറയുന്നു.