LiveTV

Live

Kerala

പശുക്കളിലെ ലംപി സ്കിന്‍ ബാധ; പ്രതിരോധ നടപടികള്‍ എടുക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി

പശുക്കളിലെ ലംപി സ്കിന്‍ ബാധ; പ്രതിരോധ നടപടികള്‍ എടുക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി

ലംപി സ്കിന്‍ ബാധ കണ്ടെത്തിയ സ്ഥലങ്ങളിലെ‍ 5 കിലോമീറ്റര്‍ ചുറ്റളവിലുള്ള പശുക്കള്‍ക്ക് പ്രതിരോധകുത്തിവെപ്പ് നല്‍കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ രാജു. രോഗം പടരുന്ന സ്ഥലങ്ങളില്‍ മരുന്നുകളെത്തിക്കാന്‍ നടപടി സ്വീകരിച്ചെന്ന് മന്ത്രി മീഡിയവണിനോട് പറഞ്ഞു.

ചികിത്സക്കും പ്രതിരോധത്തിനും ഉള്ള മരുന്നുകള്‍ അതത് ജില്ലകളില്‍ എത്തിക്കും. സംസ്ഥാനത്തുടനീളം ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് പശുക്കളില്‍ ലംപി സ്കിന്‍ പടരുന്നുവെന്ന വാര്‍ത്ത മീഡിയവണാണ് പുറത്തുകൊണ്ടുവന്നത്.

പശുക്കളിലും എരുമകളിലും വൈറസ് ഉണ്ടാക്കുന്ന ലംപി ത്വക്ക് രോഗം കോട്ടയം വൈക്കത്ത് വ്യാപകമാവുന്നു. ചെമ്പ് പഞ്ചായത്തിലെ ബ്രഹ്മമംഗലം, ഏനാദി എന്നിവടങ്ങളിലും തലയോലപറമ്പ് പഞ്ചായത്തിലെ ചില പ്രദേശങ്ങളിലുമാണ് പശുക്കളിൽ രോഗം കണ്ടത്. വൈക്കം ബ്രഹ്മമംഗലത്തെ പശുക്കളിലാണ് രോഗം വ്യാപകമാവുന്നത്.