LiveTV

Live

Kerala

സെൻസസ് പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ ഇന്ന് ഉന്നതതല യോഗം ചേരും

സെൻസസ് പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ ഇന്ന് ഉന്നതതല യോഗം ചേരും

സെൻസസ് പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ ഇന്ന് ഉന്നതതല യോഗം ചേരും. ചീഫ് സെക്രട്ടറിയാണ് യോഗം വിളിച്ചത്. സെൻസസിലെ രണ്ടു ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടെന്ന സർക്കാർ നിർദേശം സംബന്ധിച്ച ആശയക്കുഴപ്പവും യോഗം ചർച്ച ചെയ്യും.

രണ്ട് ഘട്ടമായാണ് സംസ്ഥാനത്ത് സെൻസസ് പ്രവർത്തനങ്ങൾ നടക്കുന്നത്. ആദ്യഘട്ടത്തോടെൊപ്പം ജനസംഖ്യാ രജിസ്റ്റർ പുതുക്കലും നടത്താനാണ് കേന്ദ്ര നിർദേശം. ഇതിനോട് സഹകരിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിക്കഴിഞ്ഞു. ഇക്കാര്യം രജിസ്ട്രാര്‍ ജനറല്‍ ആന്‍റ് സെന്‍സസ് കമ്മീഷണറെ അറിയിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിരിന്നു. എന്നാല്‍ സെന്‍സസ് നടപടികളുമായി സര്‍ക്കാര്‍ സഹകരിക്കും. ഇന്ന് വൈകിട്ട് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സെൻസസ് പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തും.

സെൻസസ് ഡയറക്ടറും യോഗത്തിൽ പങ്കെടുക്കും. സെൻസസ് ചോദ്യാവലിയിലെ ജനന തിയതിയും മാതാപിതാക്കളുടെ ജന്മസ്ഥലവും സംബന്ധിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടെന്ന് തിങ്കളാഴ്ച ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. എൻപിആറിലേക്കുള്ള ചുവടാണ് സെൻസസിലെ ഈ ചോദ്യങ്ങളെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. എന്നാല്‍ സെൻസസ് പ്രവർത്തനങ്ങളുടെ ഏകോപനം നിർവ്വഹിക്കുന്ന പൊതുഭരണവകുപ്പ് വാർത്ത നിഷേധിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങളും ഉന്നതല യോഗത്തിൽ ചർച്ചയ്ക്കു വരും.