LiveTV

Live

Kerala

കെ.എസ്.ഇ.ബിയിലെ സംവരണ അട്ടിമറി; പുനപരിശോധിക്കുമെന്ന് ഊര്‍ജ വകുപ്പ് സെക്രട്ടറി

കെ.എസ്.ഇ.ബിയിലെ സംവരണ അട്ടിമറി; പുനപരിശോധിക്കുമെന്ന് ഊര്‍ജ വകുപ്പ് സെക്രട്ടറി

സംവരണം അട്ടിമറിക്കാന്‍ മാനദണ്ഡം ലംഘിച്ച് വൈദ്യുതി വകുപ്പിലെ തസ്തിക ഗ്രൂപ്പ് മാറ്റിയ നടപടി പുനപരിശോധിക്കുമെന്ന് ഊര്‍ജ സെക്രട്ടറി ഡോ.കെ അശോക് ഐ.എ.എസ്. അസിസ്റ്റന്റ് എ‍ഞ്ചിനീയര്‍മാരുടെ മക്കള്‍ക്കാണ് സര്‍ക്കാര്‍ നടപടിയിലൂടെ സംവരണം നിഷേധിക്കപ്പെട്ടത്. കെ.എസ്.ഇ.ബിയിലെ സംവരണ നഷ്ടം മീഡിയവണ്‍ പുറത്തുകൊണ്ടുവന്നതിനെ തുടര്‍ന്നാണ് പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങിയത്.

ഗ്രൂപ്പ് എ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതോടെ കെ എസ് ഇ ബി യിലെ അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാരുടെ മക്കള്‍ക്ക് സംവരണത്തിന് അര്‍ഹത നഷ്ടമാവുകയായിരുന്നു. ഇന്നലെ മീഡിയവണാണ് ഇക്കാര്യം പുറത്തുവിട്ടത്. മീഡിയവണ് വാര്‍ത്ത ശരിവെച്ച ഊര്‍ജ വകുപ്പ് സെക്രട്ടി ഡോ കെ അശോക് ഐ.എ.എസ് പുനരിശോധിക്കുമെന്ന് ഉറപ്പും നല്‍കി

‘’ധനകാര്യ വകുപ്പിനോട് ഇക്കാര്യം അറിയിച്ചിട്ടുണ്ട്. കേന്ദ്ര സംസ്ഥാന മാനദണ്ഡം അനുസരിച്ചായിരിക്കും നടപടി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ വരെയുള്ള ഉദ്യോഗസ്ഥരായിരുന്നു ഇതുവരെ ഗ്രൂപ്പ് എ ഉദ്യോഗസ്ഥര്‍. പുതിയ ഗ്രൂപ്പിങ്ങാണ് പ്രശ്നങ്ങള്‍ക്ക് കാരണമായതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.