LiveTV

Live

Kerala

കൊറോണ വൈറസ്; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം

ചൈനയില്‍ നിന്ന് എത്തുന്നവര്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുമായി ബന്ധപ്പെടണം

കൊറോണ  വൈറസ്; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം

ചൈനയില്‍ കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി. ചൈനയില്‍ പോയി തിരിച്ചുവരുന്നവര്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുമായി ബന്ധപ്പെടണം. നെടുമ്പാശേരി വിമാനത്താവളത്തിലും മുന്‍കരുതല്‍ നടപടികള്‍ തുടങ്ങി

കൊറോണ  വൈറസ്; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം

രോഗബാധ പ്രതിരോധിക്കാനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി കെ.കെ ശൈലജ നിര്‍ദേശം നല്‍കി. ചൈനയില്‍ നിന്ന് എത്തുന്നവര്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുമായി ബന്ധപ്പെടണം. ഇവരില്‍ എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ പ്രത്യേകമായി നിരീക്ഷിക്കും. വിമാനത്താവളങ്ങളിലും നിരീക്ഷണം ശക്തമാക്കി.

നെടുമ്പാശേരി വിമാനത്താവളത്തിന്റെ ഇമിഗ്രേഷന്‍ ഡെസ്കിന് സമീപത്തായി ഹെല്‍ത്ത് കൌണ്ടറുകള്‍ തുറന്നു. ആഗമന കവാടത്തില്‍ നില്‍ക്കുന്ന എല്ലാ ജീവനക്കാര്‍ക്കും സുരക്ഷാ കിറ്റുകള്‍ വിതരണം ചെയ്തു. കൊച്ചി മെഡിക്കല്‍ കോളജില്‍ ഐസൊലേഷന്‍ വാര്‍ഡ് തുറന്നിട്ടുണ്ട്. രോഗ ലക്ഷണമുള്ളവരെ ആശുപത്രിയില്‍ എത്തിക്കാന്‍ പ്രത്യേക ആംബുലന്‍സും ഒരുക്കിയിട്ടുണ്ട്. ചൈനയില്‍ നിന്ന് നെടുമ്പാശേരിയില്‍ എത്തിയ 28 യാത്രക്കാരെ പരിശോധനക്ക് വിധേയരാക്കി. ഇവരില്‍ നിന്ന് കൊറോണ വൈറസ് കണ്ടെത്തിയില്ല.