LiveTV

Live

Kerala

പൗരത്വം നിയമം; സുപ്രീംകോടതി നിലപാട് പോസിറ്റീവെന്ന് ചെന്നിത്തല, നിരാശ പ്രകടിപ്പിച്ച് മത നേതാക്കള്‍  

കോടതി നടപടിയില്‍‌ നിരാശ പ്രകടിപ്പിച്ച മുസ്‍ലിം സംഘടനകള്‍ പ്രതിഷേധം തുടരാന്‍ ആഹ്വാനം ചെയ്തു

പൗരത്വം നിയമം; സുപ്രീംകോടതി നിലപാട് പോസിറ്റീവെന്ന് ചെന്നിത്തല, നിരാശ പ്രകടിപ്പിച്ച് മത നേതാക്കള്‍   

പൗരത്വ നിയമഭേദഗതിയിലെ സുപ്രീംകോടതി നടപടികള്‍ ആശാവഹമെന്ന് യു.ഡി.എഫ് നേതാക്കള്‍. കേസ് ഭരണഘടനാബഞ്ചിന് വിടേണ്ടിവരുമെന്ന് കോടതി സൂചിപ്പിച്ചത് ആശ്വാസകരമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഹരജിക്കാരുടെ ഒരു ആവശ്യവും സുപ്രീംകോടതി അംഗീകരിച്ചില്ലെന്നായിരന്നു കേന്ദ്രസഹമന്ത്രി വി.മുരളീധരന്റെ പ്രതികരണം. കോടതി നടപടിയില്‍‌ നിരാശ പ്രകടിപ്പിച്ച മുസ്‍ലിം സംഘടനകള്‍ പ്രതിഷേധം തുടരാന്‍ ആഹ്വാനം ചെയ്തു.

കേസ് ഭരണഘടന ബഞ്ചിന് വിടുന്ന കാര്യത്തിലെ കോടതി നിലപാട് ആശ്വാസകരമാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിലപാട്. ഹര്‍ജികളിലെ ചോദ്യങ്ങള്‍ക്ക് കേന്ദ്രം മറുപടി പറയേണ്ടി വരുമെന്നായിരുന്നു പി.കെ കുഞ്ഞാലികുട്ടിയുടെ പ്രതികരണം

എന്നാല്‍‌ ഹര്‍ജിക്കാര്‍ക്ക് തിരിച്ചടി നേരിട്ടുവെന്നായിരുന്നു കേന്ദ്രമന്ത്രി വി മുരളീധരന്‍റെ വാദം. കേന്ദ്ര സര്‍ക്കാരിന് നാലാഴ്ചത്തെ സമയം എന്തിന് നല്‍കിയെന്ന് മനസിലാകുന്നില്ലെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ പ്രതികരിച്ചപ്പോള്‍ സ്റ്റേ ചെയ്യാന്‍‌ വിസമ്മതിച്ച സുപ്രീം കോടതി നടപടിയില്‍ ജമാഅത്തെ ഇസ്‍ലാമിയും പോപുലര്‍ ഫ്രണ്ടും നിരാശ പ്രകടിപ്പിച്ചു. ഇതോടെ വരും ദിവസങ്ങളില്‍ പ്രതിഷേധം കൂടുതല്‍ ശക്തമാക്കാനാണ് വിവിധ സംഘടനകളുടെ തീരുമാനം.