LiveTV

Live

Kerala

ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലേക്ക് പണം മാറ്റി; ഇബ്രാഹിം കുഞ്ഞിനെതിരായ കേസ് ഇന്ന് ഹെെകോടതിയില്‍

ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലേക്ക് പണം മാറ്റി; ഇബ്രാഹിം കുഞ്ഞിനെതിരായ കേസ് ഇന്ന് ഹെെകോടതിയില്‍

മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലേക്ക് പണം മാറ്റിയെന്ന കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. നോട്ട് നിരോധന കാലത്ത് ഇബ്രാഹിം കുഞ്ഞിന് ചുമതലയുള്ള പത്രത്തിന്‍റെ അക്കൗണ്ട് വഴി പത്ത് കോടിരൂപ വന്നത് പാലാരിവട്ടം പാലം അഴിമതിയുമായി ചേർത്ത് അന്വേഷിക്കണമെന്നാണ് ആവശ്യം.

ഹ‍ജിയിൽ എൻഫോഴസ്മെന്റ് ഡയറക്ട്രേറ്റിനോട് കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഹൈകോടതി നിലപാട് തേടിയിരുന്നെങ്കിലും വിജിലൻസ് കേസ് എടുത്ത ശേഷം അന്വേഷണം ആകാമെന്നായിരുന്നു ഇ.ഡി ഹൈക്കോടതിയെ അറിയിച്ചത്.

അതേസമയം ഇബ്രാഹിം കുഞ്ഞിനെ പാലാരിവട്ടം അഴിമതിയിൽ പ്രതി ചേർക്കുന്നതിൽ വിജിലൻസ് നൽകിയ അപേക്ഷയിൽ ഇതുവരെ തീരുമാനമായിട്ടില്ല.