LiveTV

Live

Kerala

ഗൃഹനാഥന്റെ ദുരൂഹമരണം ഒന്നരവര്‍ഷത്തിന് ശേഷം കൊലപാതമെന്ന് തെളിഞ്ഞു

2018 സെപ്റ്റംബർ 26 നാണ് കേസിനാസ്പദമായ സംഭവം. ഭാര്യയും കാമുകനും ചേർന്ന് മദ്യത്തിൽ വിഷം നൽകി മുഹമ്മദലിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ്.

ഗൃഹനാഥന്റെ ദുരൂഹമരണം ഒന്നരവര്‍ഷത്തിന് ശേഷം കൊലപാതമെന്ന് തെളിഞ്ഞു

മലപ്പുറം കാളികാവിൽ മധ്യവയസ്കന്റെ മരണം കൊലപാതകമാണെന്ന് പോലീസ്. ഭാര്യയും കാമുകനും ചേർന്ന് മദ്യത്തിൽ വിഷം നൽകി മുഹമ്മദലിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. പ്രതികളെ തമിഴ്നാട് ദിണ്ടിഗലിൽ നിന്നാണ് പോലീസ് പിടികൂടിയത്.

2018 സെപ്റ്റംബർ 26 നാണ് കേസിനാസ്പദമായ സംഭവം. മലപ്പുറം കാളികാവിൽ ക്വാർട്ടേഴ്സിൽ ഭാര്യക്കൊപ്പം താമസിച്ചുവന്നിരുന്ന മരുത സ്വദേശി മുഹമ്മദലിയുടെ മരണം സ്വാഭാവികമാണെന്ന് ആയിരുന്നു ബന്ധുക്കളുടെ നിഗമനം. എന്നാൽ മരണം നടന്ന തൊട്ടടുത്ത ദിവസം മുഹമ്മദലിയുടെ ഭാര്യ ഉമ്മുസാഹിറയും തൊട്ടടുത്ത ക്വാർട്ടേഴ്‌സിൽ താമസിച്ചിരുന്ന പത്തനംതിട്ട സ്വദേശി ജയ്‍മോനും ഒളിച്ചോടി. ഇതിൽ അസ്വാഭാവികത തോന്നിയ ബന്ധുക്കൾ നൽകിയ പരാതി പ്രകാരമാണ് പോലീസ് മുഹമ്മദലിയുടെ മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചത്. വിഷാംശം അകത്തുചെന്നാണ് മുഹമ്മദലി മരിച്ചത് എന്ന് കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.

കൊലപാതകത്തിന് കൂട്ട് നിന്ന ഭാര്യ ഉമ്മു സാഹിറക്കെതിരെ ഐപിസി 302 വകുപ്പ് ചുമത്തി. മദ്യത്തിനൊപ്പം വിഷം നൽകി മുഹമ്മദലിയെ കൊലപ്പെടുത്തിയ ജയ്‍മോനെ തമിഴ്‍നാട് ദിണ്ടിഗലിൽ വെച്ചാണ് പോലീസ് പിടികൂടിയത്. പ്രതികളെ മഞ്ചേരി കോടതിയിൽ ഹാജരാക്കി പോലീസ് കസ്റ്റഡിയിൽ വാങ്ങും.