LiveTV

Live

Kerala

തിരുവനന്തപുരത്ത് ബാറ്റയുടെ ഷോറൂമില്‍ വന്‍ തീപിടുത്തം

മൂന്ന് നിലകളിലായുള്ള ഷോറൂമിന്റെ മൂന്നാമത്തെ നിലയിലാണ് തീപിടുത്തം ഉണ്ടായത്. രാവിലെ 9.30 ഓടെയാണ് കടയ്ക്ക് തീ പിടിച്ചത്.

തിരുവനന്തപുരത്ത് ബാറ്റയുടെ ഷോറൂമില്‍ വന്‍ തീപിടുത്തം

തിരുവനന്തപുരം കരമനയില്‍ വ്യാപാരസ്ഥാപനത്തില്‍ വന്‍ തീപിടിത്തം. ഫയര്‍ & റസ്ക്യൂ യൂണിറ്റുകള്‍ തീ നിയന്ത്രണവിധേയമാക്കി. ലക്ഷണക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായെങ്കിലും ആളപായമില്ല.

കരമന ജംഗ്ഷനിലെ പ്രമുഖ ഫുട്‌വെയര്‍ ബ്രാന്‍ഡ് ബാറ്റായുടെ ഷോറൂമിലാണ് തീപിടിത്തമുണ്ടായത്. രാവിലെ 9.30യോടെ ജീവനക്കാര്‍ കട തുറക്കാനെത്തിയപ്പോള്‍ സ്റ്റോക് റൂമായി ഉപയോഗിച്ചിരുന്ന മൂന്നാം നിലയില്‍ നിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയില്‍പെടുകയായിരുന്നു. ഫയര്‍ ആന്‍ഡ് റെസ്ക്യൂ മൂന്ന് യൂണിറ്റുകള്‍ മുക്കാല്‍ മണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

തീയണക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ജീവനക്കാര്‍ക്ക് നിസാര പരിക്കേറ്റു. ഉത്പന്നങ്ങള്‍ കത്തിനശിച്ചതും കെട്ടിടത്തിന്റെ നാശവും ഉള്‍പ്പെടെ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്.