LiveTV

Live

Kerala

പൌരത്വ രജിസ്റ്റര്‍ ആദ്യം നടപ്പാക്കിയത് യുപിഎ- എളമരം കരീം

മനുഷ്യ മഹാ ശൃംഖലക്കു മുന്നോടിയായി എല്‍ഡിഎഫ് കോഴിക്കോട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ജാഥയുടെ സമാപന സമ്മേളത്തിലായിരുന്നു എളമരം കരീമിന്‍റെ പരാമര്‍ശം

പൌരത്വ രജിസ്റ്റര്‍ ആദ്യം നടപ്പാക്കിയത് യുപിഎ- എളമരം കരീം

ദേശീയ പൌരത്വ രജിസ്റ്റര്‍ രാജ്യത്ത് ആദ്യം നടപ്പാക്കിയത് മുസ്ലീം ലീഗ് പിന്തുണയുള്ള കോണ്‍ഗ്രസ് സര്‍ക്കാരാണെന്ന് സിപിഎം നേതാവ് എംളമരം കരീം എം പി. ഇതിന്‍റെ പാപക്കറ കഴുകിക്കളയാനാണ് ലീഗ് നേതാക്കള്‍ സമരം നടത്തുന്നതെന്നും എളമരം കരീം പരിഹസിച്ചു. എല്‍ഡിഎഫ് കോഴിക്കോട് ജില്ലാ ജാഥയുടെ സമാപന സമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യ മഹാ ശൃംഖലക്കു മുന്നോടിയായി എല്‍ഡിഎഫ് കോഴിക്കോട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ജാഥയുടെ സമാപന സമ്മേളത്തിലായിരുന്നു എളമരം കരീമിന്‍റെ പരാമര്‍ശം. പൌരത്വ നിയമഭേദഗതി ബിജെപി നടപ്പാക്കിയെങ്കിലും ഇതിന്‍റെ ഉത്തരവാദിത്വത്തില്‍ നിന്നും കോണ്‍ഗ്രസിനും ലീഗിനും ഒഴിഞ്ഞു നില്‍ക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

ശക്തമായ പ്രക്ഷോഭത്തിനൊടുവില്‍ കേന്ദ്രസര്‍ക്കാരിനു താഴെയിറങ്ങേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ജാഥയുടെ സമാപന സമ്മേളനം സിപിഐ നേതാവ് സി ദിവാകരനാണ് ഉദ്ഘാടനം ചെയ്തത്. സിപിഎം ജില്ലാ സിക്രട്ടറി പി മോഹനന്‍റെ നേതൃത്വത്തിലായിരുന്നു ജാഥ. അഞ്ചു ദിവസം നീണ്ടു നിന്ന ജാഥക്ക് വടകരയിലായിരുന്നു തുടക്കം കുറിച്ചത്.