LiveTV

Live

Kerala

അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാനത്തിന്റെ പദ്ധതി തയ്യാറായി

അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാനത്തിന്റെ പദ്ധതി തയ്യാറായി

അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാനത്തിന്റെ വാർഷിക പദ്ധതി തയാറായി. നടപ്പു വർഷത്തെക്കാൾ പദ്ധതി അടങ്കലിൽ 2000 കോടിയുടെ കുറവ് ഇത്തവണയുണ്ട്.

നടപ്പു വർഷത്തെ പദ്ധതി അടങ്കൽ 30,610 കോടി രൂപയാണ്. എന്നാൽ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള പദ്ധതി വിഹിതത്തിൽ കുറവ് വരുത്തിയേക്കില്ല. ഇന്നലെ ചേർന്ന ആസൂത്രണ ബോർഡിന്റെ സമ്പൂർണ യോഗം തയ്യാറാക്കിയ വാർഷിക പദ്ധതി ഇന്നത്തെ മന്ത്രിസഭ യോഗം പരിഗണിച്ചേക്കും.