LiveTV

Live

Kerala

പത്തനംതിട്ട നഗരത്തിൽ തെരുവ്നായ ആക്രമണം; 20 പേർക്ക് പരിക്കേറ്റു

വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ളവര്‍ക്കാണ് പരിക്കേറ്റത്

പത്തനംതിട്ട നഗരത്തിൽ തെരുവ്നായ ആക്രമണം; 20  പേർക്ക് പരിക്കേറ്റു

പത്തനംതിട്ട നഗരത്തിൽ തെരുവ് നായയുടെ ആക്രമണത്തിൽ 20 പേർക്ക് പരിക്കേറ്റു. വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ളവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാവിലെ 11:30ഓടെയാണ് അബാൻ ജംഗ്ഷൻ, പ്രൈവറ്റ് ബസ് സ്റ്റാന്റ് സെന്റ് പീറ്റേഴ്സ് ജംഗ്ഷൻ എന്നിവിടങ്ങളിൽ തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. കൈയ്ക്കും കാലിനു കടിയേറ്റവരെ ഉടൻ തന്നെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ വിദ്യാർത്ഥികളും ഉണ്ട്. ആർക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ല. ആശുപത്രിയിൽ പ്രവേശിപ്പിച്ചവർക്ക് പേ വിഷ ബാധയുടെ പ്രതിരോധ മരുന്നുകൾ നൽകിയതായി ഡി എം ഒ അറിയിച്ചു.

കഴിഞ്ഞ ദിവസം രാത്രിയും ആളുകൾക്ക് നേരെ തെരുവ് നായ ആക്രമണം ഉണ്ടായി. അതേ സമയം നഗരത്തിൽ മാലിന്യ സംസ്ക്കരണം വേണ്ട രീതിയിൽ നടക്കാത്തതാണ് തെരുവ് നായ്ക്കൾ പെരുകാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.