LiveTV

Live

Kerala

നേപ്പാളില്‍ മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടി തുടങ്ങിയെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ 

നേപ്പാളില്‍ മരിച്ച മലയാളികളുടെ മൃദദേഹം നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിച്ചതായി കേന്ദ്രമന്ത്രി വി മുരളീധരന്‍.

നേപ്പാളില്‍ മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടി തുടങ്ങിയെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ 

നേപ്പാളില്‍ മരിച്ച മലയാളികളുടെ മൃദദേഹം നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിച്ചതായി കേന്ദ്രമന്ത്രി വി മുരളീധരന്‍. ഹീറ്റർ ഉപയോഗിച്ചപ്പോൾ ഉണ്ടായ കാർബൺ മോണോക്സൈഡ് ശ്വസിച്ചതാണ് മരണ കാരണമെന്നാണ് നിഗമനം. ഇന്ത്യന്‍ എംബസി പ്രവര്‍ത്തകര്‍ എല്ലാ കാര്യത്തിലും മേല്‍നോട്ടം വഹിക്കുന്നുണ്ട്, നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

നേപ്പാളിൽ നാലു കുട്ടികളടക്കം എട്ട് മലയാളി വിനോദ സഞ്ചാരികൾ ശ്വാസംമുട്ടി മരിച്ചു
Also Read

നേപ്പാളിൽ നാലു കുട്ടികളടക്കം എട്ട് മലയാളി വിനോദ സഞ്ചാരികൾ ശ്വാസംമുട്ടി മരിച്ചു

വിനോദയാത്രക്ക് പോയ എട്ട് മലയാളികളാണ് മരിച്ചത്. തിരുവനന്തപുരം ചെങ്കോട്ട്കോണം സ്വദേശി പ്രവീണ്‍ കൃഷ്ണനും ഭാര്യയും മൂന്ന് മക്കളും കോഴിക്കോട് കുന്ദമംഗലം സ്വദേശി രഞ്ജിതും ഭാര്യയും കുഞ്ഞുമാണ് മരിച്ചത്. നേപ്പാള്‍ ദാമനിലെ എവറസ്റ്റ് പനോരമ റിസോർട്ടിലാണ് ഇവർ താമസിച്ചിരുന്നത്. ഹീറ്ററില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പതിനഞ്ച് പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.