LiveTV

Live

Kerala

പള്ളി ഏറ്റെടുക്കാന്‍ പൊലീസ് എത്തി: ഓടക്കാലി സെന്റ് മേരീസ് പള്ളിയില്‍ സംഘര്‍ഷാവസ്ഥ

പെരുമ്പാവൂര്‍ ഓടക്കാലി സെന്റ് മേരീസ് പള്ളി ഏറ്റെടുക്കാനെത്തിയ പൊലീസിന് പള്ളിയില്‍ പ്രവേശിക്കാനായില്ല.

പള്ളി ഏറ്റെടുക്കാന്‍ പൊലീസ് എത്തി: ഓടക്കാലി സെന്റ് മേരീസ് പള്ളിയില്‍ സംഘര്‍ഷാവസ്ഥ

പെരുമ്പാവൂര്‍ ഓടക്കാലി സെന്റ് മേരീസ് പള്ളി ഏറ്റെടുക്കാനെത്തിയ പൊലീസിന് പള്ളിയില്‍ പ്രവേശിക്കാനായില്ല. പൊലീസും യാക്കോബായ വിശ്വാസികളും തമ്മിൽ നേരിയ സംഘർഷമുണ്ടായി. പള്ളി വിട്ടുകൊടുക്കില്ലെന്ന നിലപാടിലുറച്ച് യാക്കോബായ വിശ്വാസികൾ പ്രതിഷേധം തുടരുകയാണ്.

ഇന്ന് രാവിലെയാണ് പൊലീസ് കോടതി വിധി നടപ്പിലാക്കാൻ ഓടക്കാലി സെന്റ് മേരീസ് പള്ളിയിലെത്തിയത്. എന്നാൽ പ്രധാന ഗേറ്റിൽ യാക്കോബായ വിശ്വാസികൾ പൊലീസിനെ തടഞ്ഞു. തുടർന്ന് പള്ളിയുടെ പ്രധാന ഗേറ്റ് തകർത്താണ് പൊലീസ് പള്ളി അങ്കണത്തിൽ പ്രവേശിച്ചത്. ഇത് നേരിയ സംഘർഷത്തിന് കാരണമായി.

നിലവിൽ പൊലീസും പ്രതിഷേധവുമായ യാക്കോബായ വിശ്വാസികളും പള്ളിയിൽ തുടരുകയാണ്. ഒരു കാരണവശാലും പള്ളി വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് യാക്കോബായ പക്ഷം. പള്ളി ഏറ്റെടുക്കാൻ കോടതി പൊലീസിന് അനുവദിച്ച സമയം നാളെ അവസാനിക്കും. ഉച്ചയോടെ കൂടുതൽ പൊലീസിനെ എത്തിച്ച് പള്ളി ഏറ്റെടുക്കുമെന്ന നിലപാടിലാണ് പൊലീസ്.