LiveTV

Live

Kerala

സക്കരിയ്യയുടെ വീട്ടിലേക്കുള്ള വഴി പറഞ്ഞുകൊടുക്കാന്‍ ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍

ഈ പശ്ചാത്തലത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികളുടെയൊന്നും ശ്രദ്ധ പതിയാത്ത പരപ്പനങ്ങാടി സക്കരിയ്യയിലേക്ക് ശ്രദ്ധ ക്ഷണിച്ച് സോഷ്യല്‍ മീഡിയ രംഗത്തെത്തിയിട്ടുള്ളത്

സക്കരിയ്യയുടെ വീട്ടിലേക്കുള്ള വഴി പറഞ്ഞുകൊടുക്കാന്‍ ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍

യു.എ.പി.എ ചുമത്തപ്പെട്ട് പതിനൊന്ന് വര്‍ഷത്തോളമായി കര്‍ണാടക അഗ്രഹാര ജയിലില്‍ കഴിയുന്ന പരപ്പനങ്ങാടി സക്കരിയ്യയുടെ വീട്ടിലേക്കുള്ള വഴി പറഞ്ഞുകൊടുക്കാന്‍ ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീറും അലന്റെയും ത്വാഹയുടെയും വീടുകള്‍ സന്ദര്‍ശിച്ച് വിഷയം നിയമസഭയില്‍ ഉന്നയിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികളുടെയൊന്നും ശ്രദ്ധ പതിയാത്ത പരപ്പനങ്ങാടി സക്കരിയ്യയിലേക്ക് ശ്രദ്ധ ക്ഷണിച്ച് സോഷ്യല്‍ മീഡിയ രംഗത്തെത്തിയിട്ടുള്ളത്.

വീട്ടിലേക്കുള്ള വഴി

Posted by Sharfu Amishaff on Monday, January 20, 2020

ഇടതു വലത് രാഷ്ട്രീയക്കാര്‍ക്കും മറ്റു സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും സക്കരിയ്യയുടെ വീട്ടിലേക്കുള്ള കാണിക്കുക എന്ന ടൈറ്റിലില്‍ പസിൽ വരച്ചാണ് സോഷ്യല്‍ മീഡിയ സക്കരിയ്യകായി രംഗത്തെത്തിയിട്ടുള്ളത്. യു.എ.പി.എ തടവുകാരുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ച രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ക്കും അണികള്‍ക്കുമായി സമര്‍പ്പിക്കുന്ന ഫോട്ടോ എന്ന ടൈറ്റിലില്‍ സക്കരിയ്യയുടെ മാതാവ് ബിയ്യുമ്മ പ്രാര്‍ഥിക്കുന്ന ചിത്രം നല്‍കിയും സക്കരിയ്യയുടെ അഡ്രസ്സും ചേര്‍ത്തുള്ള പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ കാണുന്നു.

യു എ പി എ തടവുകാരുടെ വീടുകൾ സന്ദർശിക്കാൻ തീരുമാനിച്ച രാഷ്ട്രീയപാർട്ടികളുടെ നേതാക്കൾക്കും അണികൾക്കുമായി സമർപ്പിക്കുന്ന...

Posted by Anees Nadodi on Monday, January 20, 2020

2008ല്‍ നടന്ന ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടാണ് കര്‍ണാടക പോലിസ് സക്കരിയ്യയെ അറസ്റ്റ് ചെയ്യുന്നത്. 2009 ഫെബ്രുവരി അഞ്ചിന് സക്കരിയ്യയെ ജോലി ചെയ്യുന്ന തിരൂരിലെ മൊബൈല്‍ ഷോപ്പില്‍നിന്ന് കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ എന്തിനാണ് അറസ്റ്റ് ചെയ്യുന്നതെന്ന് വ്യക്തമാക്കാതെയും ബന്ധുക്കളെ പോലും ഫോണില്‍ ബന്ധപ്പെടാന്‍ അനുവദിക്കാതെയും കര്‍ണാടക പോലിസ് പിടിച്ചുകൊണ്ടുപോവുകയായിരുന്നു.