LiveTV

Live

Kerala

പ്രതിഷേധം നിരത്തില്‍ വേണ്ട, മൈതാനങ്ങളില്‍ മതിയെന്ന കളക്ടറുടെ പ്രസ്താവനക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം

പ്രതിഷേധം നിരത്തില്‍ വേണ്ട, മൈതാനങ്ങളില്‍ മതിയെന്ന കളക്ടറുടെ പ്രസ്താവനക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം

മലപ്പുറം ജില്ലാ കളക്ടറുടെ പ്രസ്താവനക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം. പ്രതിഷേധങ്ങൾ അതിരു കടക്കരുതെന്നും സമൂഹ മാധ്യമങ്ങൾ നിരീക്ഷിക്കുമെന്നും മലപ്പുറം ജില്ലാ കളക്ടർ ജാഫർ മാലിക് ഇന്നലെ ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്. എന്നാല്‍ പ്രതിഷേധങ്ങളുടെ സ്വഭാവം കളക്ടര്‍ നിശ്ചയിക്കേണ്ടതില്ലെന്ന നിലപാട് അറിയിച്ചു കൊണ്ടാണ് കളക്ടറുടെ പോസ്റ്റിനു താഴെ കമന്‍റുകളെത്തിയത്.

വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്കുള്ള റോഡുകളില്‍ ഗതാഗത തടസ്സം ഉണ്ടാക്കുന്ന തരത്തില്‍ പ്രതിഷേധപ്രകടനങ്ങള്‍ ഒഴിവാക്കണം. പ്രതിഷേധങ്ങള്‍ പൊതുനിരത്തുകളില്‍ ഒഴിവാക്കുകയും അതിനായി കഴിവതും മൈതാനങ്ങള്‍ തെരഞ്ഞെടുക്കണമെന്നുമാണ് കളക്ടര്‍ അറിയിച്ചത്.

എന്നാല്‍ നിലനില്‍പ്പിന് വേണ്ടിയുള്ള പോരാട്ടം ആളൊഴിഞ്ഞ മൈതാനത്ത് വെച്ചല്ല നടക്കേണ്ടതെന്നും, ആളുകള്‍ കൂടുന്ന തെരുവുകളില്‍ തന്നെയാണ് പ്രതിഷേധങ്ങള്‍ നടക്കേണ്ടതെന്നും നിരവധി കമന്‍‌റുകളാണ് കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ എത്തുന്നത്.

പ്രതിഷേധം നിരത്തില്‍ വേണ്ട, മൈതാനങ്ങളില്‍ മതിയെന്ന കളക്ടറുടെ പ്രസ്താവനക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം
പ്രതിഷേധം നിരത്തില്‍ വേണ്ട, മൈതാനങ്ങളില്‍ മതിയെന്ന കളക്ടറുടെ പ്രസ്താവനക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം

കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

#പ്രതിഷേധങ്ങൾ_അതിരുകടക്കരുത്; #സമൂഹമാധ്യമങ്ങൾ_നിരീക്ഷിക്കും വര്‍ഗീയ ധ്രുവീകരണത്തിനും സാമുദായിക സംഘര്‍ഷത്തിനും...

Posted by District Collector Malappuram on Monday, January 20, 2020