LiveTV

Live

Kerala

പ്രവീണിനും കുടുംബത്തിനും നേരിട്ട ദുരന്തത്തിന്റെ ഞെട്ടലില്‍ ബന്ധുക്കളും നാട്ടുകാരും 

നേപ്പാളിൽ അപകടത്തിൽ മരിച്ച പ്രവീണും കുടുംബവും വിനോദയാത്ര പോയത് എഞ്ചിനീയറിങ് കോളജിലെ സഹപാഠികൾക്കൊപ്പമായിരുന്നു.

പ്രവീണിനും കുടുംബത്തിനും നേരിട്ട ദുരന്തത്തിന്റെ ഞെട്ടലില്‍ ബന്ധുക്കളും നാട്ടുകാരും 

നേപ്പാളിൽ അപകടത്തിൽ മരിച്ച പ്രവീണും കുടുംബവും വിനോദയാത്ര പോയത് എഞ്ചിനീയറിങ് കോളജിലെ സഹപാഠികൾക്കൊപ്പമായിരുന്നു. പ്രവീണിനും കുടുംബത്തിനും നേരിട്ട ദുരന്തത്തിന്റെ ഞെട്ടലിലാണ് ബന്ധുക്കളും നാട്ടുകാരും.

നേപ്പാളിൽ നാലു കുട്ടികളടക്കം എട്ട് മലയാളി വിനോദ സഞ്ചാരികൾ ശ്വാസംമുട്ടി മരിച്ചു
Also Read

നേപ്പാളിൽ നാലു കുട്ടികളടക്കം എട്ട് മലയാളി വിനോദ സഞ്ചാരികൾ ശ്വാസംമുട്ടി മരിച്ചു

പ്രവീൺ വിദേശത്ത് നിന്നും കൊച്ചിയിലെത്തി കുടുംബത്തെയും കൂട്ടി ഈ മാസം 19നാണ് നേപ്പാളിലേക്ക് യാത്ര പോയത്. തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശിയായ പ്രവീണിന്റെ ഭാര്യയുടെ പഠനത്തിനായാണ് കുടുംബം കൊച്ചിയിൽ താമസമാക്കിയത്. തിരുവനന്തപുരം പാപ്പനംകോട് എഞ്ചിനീയറിങ് കോളജിലെ സഹപാഠികൾക്കൊപ്പമായിരുന്നു യാത്ര. ഈ സംഘം അപകടത്തിൽ പെട്ടുവെന്ന വിവരം ഇന്ന് രാവിലെ സുഹൃത്തുക്കളാണ് ബന്ധുക്കളെ അറിയിച്ചത്.

ഉച്ചയ്ക്ക് മരണ വിവരം അറിഞ്ഞെങ്കിലും വൈകിട്ടോടെയാണ് വീട്ടുകാരെ അറിയിച്ചത്. കഴക്കൂട്ടം എം.എൽ.എ കൂടിയായ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ,സർക്കാർ പ്രതിനിധി അഡ്വക്കേറ്റ് എ സമ്പത്ത് എന്നിവർ പ്രവീണിന്റെ വീട്ടിൽ എത്തി മാതാപിതാക്കളെ സന്ദർശിച്ചു. പ്രവീണിനും കുടുബത്തിനും സംഭവിച്ച അപകടത്തിന്റെ ഞെട്ടലിലാണ് നാട്ടുകാർ. പ്രവീണിന്റെ അച്ഛൻ കൃഷ്ണൻകുട്ടി റസിഡൻസ് അസോസിയേഷൻ പ്രസിഡന്റാണ്. നാട്ടിലെ ഉത്സവങ്ങളിലെല്ലാം സഹകരിക്കുന്ന പ്രവീണിനെ കണ്ണീരോടെയാണ് സുഹൃത്തുക്കൾ ഓർക്കുന്നത്.

സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. മൃദദേഹങ്ങൾ നാട്ടിൽ എത്തിക്കുന്നതിനായി സംസ്ഥാന പൊലീസ് മേധാവിക്ക് ഏകോപന ചുമതലയും നൽകിയിട്ടുണ്ട്. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടെന്നും നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ അവർ ശ്രമിച്ചുവരികയാണെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.