LiveTV

Live

Kerala

പെരുമ്പാവൂര്‍ ഓടക്കാലി സെന്‍റ്മേരീസ് പള്ളി ഏറ്റെടുക്കാനുള്ള നീക്കത്തിൽ നിന്ന് പൊലീസ് പിൻമാറി 

പെരുമ്പാവൂര്‍ ഓടക്കാലി സെന്‍റ്മേരീസ് പള്ളി ഏറ്റെടുക്കാനുള്ള നീക്കത്തിൽ നിന്ന് പൊലീസ് പിൻമാറി.

പെരുമ്പാവൂര്‍ ഓടക്കാലി സെന്‍റ്മേരീസ് പള്ളി ഏറ്റെടുക്കാനുള്ള നീക്കത്തിൽ നിന്ന് പൊലീസ് പിൻമാറി 

പെരുമ്പാവൂര്‍ ഓടക്കാലി സെന്‍റ്മേരീസ് പള്ളി ഏറ്റെടുക്കാനുള്ള നീക്കത്തിൽ നിന്ന് പൊലീസ് പിൻമാറി. യാക്കോബായ സഭ വിശ്വാസികളുടെ എതിർപ്പിനെ തുടർന്നാണ് പൊലീസിന്‍റെ പിന്മാറ്റം. ക്രമസമാധാന പ്രശ്നം നിലനിൽക്കുന്നതിനാൽ പള്ളി ഏറ്റെടുക്കാനായില്ലെന്ന് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.

ഇന്ന് രാവിലെയാണ് കോടതി വിധി നടപ്പിലാക്കാൻ പൊലീസ് ഓടക്കാലി സെന്റ് മേരീസ് പള്ളിയിലെത്തിയത്. എന്നാൽ പ്രധാന ഗേറ്റിൽ യാക്കോബായ വിശ്വാസികൾ പൊലീസിനെ തടഞ്ഞു. തുടർന്ന് പള്ളിയുടെ പ്രധാന ഗേറ്റ് തകർത്താണ് പൊലീസ് പള്ളി അങ്കണത്തിൽ പ്രവേശിച്ചത്.

ഇത് നേരിയ സംഘർഷത്തിന് കാരണമായി. പള്ളി ഏറ്റെടുക്കാൻ കോടതി പൊലീസിന് അനുവദിച്ച സമയം നാളെ അവസാനിക്കും.