LiveTV

Live

Kerala

ലംബി സ്കിന്‍ രോഗം: പശുക്കളില്‍ പാല്‍ കുറയുന്നു

രോഗം ബാധിച്ച പശുവിന്‍ പാല്‍ തിളപ്പിച്ച് കുടിച്ചാല്‍ പ്രശ്നമില്ലെന്ന് മൃഗസംരക്ഷണ വകുപ്പ്

ലംബി സ്കിന്‍ രോഗം: പശുക്കളില്‍ പാല്‍ കുറയുന്നു

ലംപി സ്കിന്‍ രോഗം വന്ന പശുക്കളില്‍ പാല്‍ ഉത്പാദനം ഗണ്യമായി കുറയുന്നു. രോഗം ബാധിച്ച പശുക്കള്‍ക്ക് മറ്റ് അസുഖങ്ങള്‍ കൂടി വരുന്നത് ക്ഷീര കര്‍ഷകരുടെ ദുരിതം കൂട്ടുകയാണ്. പാല്‍ ഉല്‍പാദനം ഗണ്യമായി കുറയുന്നതാണ് ലംബി സ്കിന്‍ രോഗത്തിന്റെ പ്രധാന പ്രശ്നം. ധാരാളം പാല്‍ ലഭിച്ചിരുന്ന പശുക്കളില്‍നിന്നു പോലും പാല്‍ ലഭ്യത കുറഞ്ഞു. പശുക്കളുടെ അകിടില്‍ മുഴകള്‍ വരുന്നതാണ് പ്രധാന പ്രശ്നം. മുറിവ് പഴുത്ത് പുഴുക്കള്‍ വരുന്ന സാഹചര്യവും ഉണ്ടാകുന്നു.

വായില്‍നിന്നും നില്‍ക്കാതെ ഉമിനീര്‍ പ്രവഹിക്കുകയും ഭക്ഷണം കഴിക്കുന്നത് കുറയുകയും ചെയ്യുന്നതോടെ പശുക്കള്‍ ക്ഷീണിതരാവുന്നു. പല പശുക്കള്‍ക്കും വയറിളക്കവും ബാധിച്ചു. കാല്‍ മുട്ടില്‍ മുറിവ് വരുന്നതിനാല്‍ നടക്കാനും പ്രയാസം നേരിടുന്നു. രോഗം ബാധിച്ച പശുവിന്‍ പാല്‍ തിളപ്പിച്ച് കുടിച്ചാല്‍ പ്രശ്നമില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.