LiveTV

Live

Kerala

കെ.എസ്.ഇ.ബിയില്‍ സംവരണവ്യവസ്ഥ അട്ടിമറിച്ചു: അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാരുടെ മക്കള്‍ക്ക് സംവരണം ഇല്ലാതായി

അസിസ്റ്റന്‍റ് എഞ്ചിനീയര്‍ തസ്തിക ക്രിമിലെയറില്‍ ഉള്‍പ്പെട്ട ഗ്രൂപ്പിലേക്ക് മാറ്റി; സംസ്ഥാന സര്‍ക്കാര്‍ നടപടി ശമ്പള പരിധിയും കേന്ദ്രമാനദണ്ഡവും ലംഘിച്ച്

കെ.എസ്.ഇ.ബിയില്‍ സംവരണവ്യവസ്ഥ അട്ടിമറിച്ചു: അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാരുടെ മക്കള്‍ക്ക് സംവരണം ഇല്ലാതായി

കെ.എസ്.ഇ.ബിയില്‍ സംവരണവ്യവസ്ഥ അട്ടിമറിച്ചു. കെ.എസ്.ഇ.ബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാരുടെ മക്കള്‍ക്ക് സംവരണം ഇല്ലാതായി. അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ തസ്തികയെ ഗ്രൂപ്പ് എ വിഭാഗത്തിലേക്ക് മാറ്റിയതോടെയാണ് സംവരണം നഷ്ടമായത്. സംസ്ഥാന സര്‍ക്കാരിന്റെ ശമ്പളപരിധിയും കേന്ദ്ര മാനദണ്ഡങ്ങളും തെറ്റിച്ചാണ് ഗ്രൂപ്പ് തിരിച്ചത്.

മാനദണ്ഡങ്ങള്‍ ലംഘിച്ച് ഉദ്യോഗസ്ഥരുടെ ഗ്രൂപ്പ് നിര്‍ണയം നടത്തിയതോടെ കെഎസ്ഇബി യിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ മക്കള്‍ക്ക് സംവരണത്തിനുള്ള അര്‍ഹത നഷ്ടപ്പെട്ടു. ‌അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാരെക്കൂടി ഗ്രൂപ്പ് എ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതാണ് പ്രശ്നത്തിന് കാരണം. സംസ്ഥാന സര്‍ക്കരിന്റെ വരുമാന പരിധിയും കേന്ദ്ര മാനദണ്ഡങ്ങളും ലംഘിച്ചാണ് ഗ്രൂപ്പ് നിര്‍ണയം നടന്നത്. ഊര്‍ജവകുപ്പ് പുറത്തിറക്കി ഉത്തരവ് മീഡിവണിന്. മീഡിയവണ്‍ എക്സ്ക്ലൂസീവ്.

എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ വരെയുള്ള തസ്തികകളാണ് കെഎസ്ഇബിയിലെ ഗ്രൂപ്പ് എ ഉദ്യോഗസ്ഥര്‍. എന്നാല്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലിറങ്ങിയ പുതിയ ഉത്തരവിലൂടെ 51305 രൂപ മുതല്‍ അടിസ്ഥാന ശമ്പളം വാങ്ങുന്നവരെക്കൂടി ഗ്രൂപ്പ് എ യില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഇതോടെ അസി. എക്സിക്യൂട്ടീവ് എഞ്ചിയര്‍മാരും ഗ്രൂപ്പ് എ ഉദ്യോഗസ്ഥരായി.

ഇതോടെ ഇവരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ, തൊഴില്‍ സംവരണത്തിന് അര്‍ഹത നഷ്ടപ്പെടും. കുട്ടികള്‍ക്ക് നോണ്‍ ക്രീമിലയര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പലരും ശ്രമിച്ചതോടെയാണ് പുതിയ മാറ്റം ഉദ്യോഗസ്ഥര്‍ അറിയുന്നത്. 55350 രൂപ മുതല്‍ അടിസ്ഥാന ശമ്പളം വാങ്ങുന്നവരാണ് സംസ്ഥാന മാനദണ്ഡപ്രകാരം ഗ്രൂപ്പ് എ ഉദ്യോഗസ്ഥര്‍. ബോര്‍ഡ് ലെവല്‍ ഉദ്യോഗസ്ഥരും തൊട്ടുതാഴെയുള്ള എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ തസ്തിക വരെ മാത്രമേ ഗ്രൂപ്പ് എയില്‍ ഉള്‍പ്പെടുത്താവൂ എന്ന് കേന്ദ്ര സര്‍ക്കാരും ഉത്തരവിറക്കിയിട്ടുണ്ട്. ഈ രണ്ട് മാനദണ്ഡങ്ങളെയും അട്ടിമറിച്ചാണ് ഊര്‍ജവകുപ്പിന്റെ നടപടി. നിരവധി പരാതികള‍്‍ ഉയര്‍ന്ന സാഹചര്യത്തില്‍ വിഷയം പരിശോധിക്കാന്‍ കെഎസ്ഇബി ഊര്‍ജവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്

കെഎസ്ഇബിയിലെ ഉദ്യോഗസ്ഥരുടെ ഗ്രൂപ്പ് മാറ്റം മറ്റു പൊതുമേഖലാ സ്ഥാപനങ്ങളിലേയും ബാധിക്കുമെന്ന ആശങ്ക പങ്കുവെക്കുന്നവരുണ്ട്. സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെടുന്നത് ഈ വിഷയം