LiveTV

Live

Kerala

തദ്ദേശ തെരഞ്ഞെടുപ്പിന് 2019ലെ പട്ടിക ആധാരമാക്കണം: കോണ്‍ഗ്രസിന്റെ ഹരജി ഇന്ന് ഹൈക്കോടതിയില്‍

2015ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കി പഞ്ചായത്ത്‌ തിരഞ്ഞെടുപ്പ് നടത്തുന്നതിന് എതിരെയുള്ള ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കരട് പട്ടിക പുതുക്കാനുള്ള നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ഹരജിക്കാര്‍

തദ്ദേശ തെരഞ്ഞെടുപ്പിന് 2019ലെ പട്ടിക ആധാരമാക്കണം: കോണ്‍ഗ്രസിന്റെ ഹരജി  ഇന്ന് ഹൈക്കോടതിയില്‍

2015ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കി പഞ്ചായത്ത്‌ തിരഞ്ഞെടുപ്പ് നടത്തുന്നതിന് എതിരെയുള്ള ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. 2019ലെ ലോകസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടികയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടത്തണം. 2015ലെ പട്ടിക പുതുക്കുന്നതിനുള്ള നടപടികൾ സ്റ്റേ ചെയ്യണം എന്നീ ആവശ്യങ്ങളാണ് ഹരജിയിലുള്ളത്.

കോൺഗ്രസ്‌ നേതാക്കളായ എൻ വേണുഗോപാൽ, എം മുരളി, കെ സുരേഷ്ബാബു എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. നേരത്തേ സമാന ആവശ്യങ്ങള്‍ ഉന്നയിച്ച് നൽകിയ ഹരജിയില്‍ ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം തേടിയിട്ടുണ്ട്. ഈ മാസം 30 നകം വിശദീകരണം നല്‍കാനാണ് നിര്‍ദേശം.