LiveTV

Live

Kerala

പൌരത്വ ഭേദഗതി നിയമം നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാരിനാവില്ല; സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിച്ച് അഡ്വ. ദീപിക സിംഗ്

കാസര്‍കോട് ബദിയടുക്കയില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു ദീപിക സിംഗ്.

പൌരത്വ ഭേദഗതി നിയമം നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാരിനാവില്ല; സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിച്ച് അഡ്വ. ദീപിക സിംഗ്

പൌരത്വ നിയമ ഭേദഗതിക്കെതിരായ സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെ അഭിനന്ദിച്ച് അഭിഭാഷക ദീപിക സിംഗ് രജാവത്. കാസര്‍കോട് ബദിയടുക്കയില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു ദീപിക സിംഗ്. ആയിരക്കണക്കിന് ആളുകളാണ് ബദിയടുക്കയില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തത്.

പൌരത്വ ഭേദഗതിക്കെതിരെ ബദിയടുക്കയിലെ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തവരെ ആവേശത്തിലാഴ്ത്തിയായിരുന്നു അഭിഭാഷക ദീപിക സിംഗ് രജാവതിന്‍റെ പ്രസംഗം.

പൌരത്വ ഭേദഗതി നിയമം നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാരിനാവില്ലെന്ന് പറ‍ഞ്ഞ ദീപിക സിംഗ് രജാവത് നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ശ്രദ്ധേയമാണെന്നും പറഞ്ഞു. വിവിധ രാഷ്ട്രീയ മത പ്രതിനിധികളെ പങ്കെടുപ്പിച്ചായിരുന്നു ബദിയടുക്കയിലെ പ്രതിഷേധം. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്.