LiveTV

Live

Kerala

കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയില്‍

കോണ്‍ഗ്രസ് പേയാട് പള്ളിമുക്ക് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഇഖ്‍ബാൽ ആണ് മരിച്ചത്

കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോണ്‍ഗ്രസ് പേയാട് പള്ളിമുക്ക് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഇഖ്‍ബാൽ ആണ് മരിച്ചത്. ഗവണ്‍മെന്റ് പ്രസ് ജീവനക്കാരന്‍ കൂടിയാണ്. മണ്ഡലം ഓഫീസിന് സമീപമുള്ള കടയിലെ ജീവനക്കാരാണ് വിവരം ആദ്യം അറിഞ്ഞതും പൊലീസിനെ അറിയിക്കുന്നതും. പ്രദേശത്തെ പാര്‍ട്ടി നേതാക്കള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. എന്താണ് ആത്മഹത്യയിലേക്ക് നയിച്ച കാരണമെന്ന് വ്യക്തമായിട്ടില്ല.