LiveTV

Live

Kerala

ബി.ഡി.ജെ.എസില്‍ നിന്ന് പുറത്താക്കിയതിനെ തുടര്‍ന്ന് സമാന്തര പാർട്ടി നീക്കവുമായി സുഭാഷ് വാസു

ഈ മാസം 27ന് കായംകുളത്ത് സുഭാഷ് വാസു തന്നെ അനുകൂലിക്കുന്നവരുടെ യോഗം വിളിച്ചിട്ടുണ്ട്. അതിനിടെ സുഭാഷ് വാസുവിനെ നീക്കിയ ഒഴിവിൽ പുതിയ രണ്ട് ജനറൽ സെക്രട്ടറിമാരെ ബി.ഡി.ജെ.എസ് നിയോഗിച്ചു

ബി.ഡി.ജെ.എസില്‍ നിന്ന് പുറത്താക്കിയതിനെ തുടര്‍ന്ന് സമാന്തര പാർട്ടി നീക്കവുമായി സുഭാഷ് വാസു

ബി.ഡി.ജെ.എസില്‍ നിന്ന് പുറത്താക്കിയ സുഭാഷ് വാസു പുതിയ പാര്‍ട്ടിയുണ്ടാക്കാന്‍ ഒരുങ്ങുന്നു. ഈ മാസം 27ന് കായംകുളത്ത് സുഭാഷ് വാസു തന്നെ അനുകൂലിക്കുന്നവരുടെ യോഗം വിളിച്ചിട്ടുണ്ട്. അതിനിടെ സുഭാഷ് വാസുവിനെ നീക്കിയ ഒഴിവിൽ പുതിയ രണ്ട് ജനറൽ സെക്രട്ടറിമാരെ ബി.ഡി.ജെ.എസ് നിയോഗിച്ചു

പുകഞ്ഞ കൊള്ളിയെ പുറത്തെറിഞ്ഞു കൊണ്ടാണ് തുഷാർ വെള്ളാപ്പള്ളി ബി.ഡി.ജെ.എസിൽ ശുദ്ധികലശം നടത്തിയത്. വിശ്വസ്തർക്കെല്ലാം സ്ഥാനം നൽകി മറുകണ്ടം ചാടാതിരിക്കാനുള്ള പ്രതിരോധ നടപടികളും തുഷാർ തുടങ്ങി. സുഭാഷ് വാസു ഇരുന്ന കസേരയിൽ പകരക്കാരായി ഇനി രണ്ട് പേർ. പാർട്ടി സൈബർ വിങ്ങിന്റെ ചുമതലയുള്ള അനിരുദ്ധൻ കാർത്തികേയനെയും യൂത്ത് വിങ്ങ് സെക്രട്ടറി പച്ചയിൽ സന്ദീപിനെയും ജനറൽ സെക്രട്ടറിമാരാക്കി. സംസ്ഥാന സെക്രട്ടറിയായിരുന്ന സിനിൽ മുണ്ടപ്പള്ളിയെ വൈസ് പ്രസിഡന്റ് പദവിയിലേക്ക് ഉയർത്തുകയും ചെയ്തു. വെളളാപ്പള്ളി നടേശൻ കോളേജ് ഓഫ് എൻജിനീയറിങ് ഉൾപ്പെടുന്ന കായംകുളം പള്ളിക്കൽ ശ്രീ ഗുരുദേവാ ചാരിറ്റബിൾ & എഡ്യൂക്കേഷൻ ട്രസ്റ്റിൽ നിന്ന് സുഭാഷ് വാസുവിനെ പുറത്താക്കി പകരം റിസീവർ ഭരണം ഏർപ്പെടുത്താൻ ട്രസ്റ്റിന്റെ എക്സിക്യൂട്ടീവ് മെമ്പർ മുഖാന്തരം, തുഷാർ വെള്ളാപ്പള്ളി ആലപ്പുഴ ജില്ലാ കോടതിയിൽ ഹർജിയും നൽകി.

സുഭാഷ് വാസുവിനെ ബിഡിജെഎസില്‍ നിന്നും  പുറത്താക്കി
Also Read

സുഭാഷ് വാസുവിനെ ബിഡിജെഎസില്‍ നിന്നും പുറത്താക്കി

ടി.പി.സെൻകുമാറിനെ മുൻനിർത്തി കളിച്ചെങ്കിലും വേണ്ടത്ര ഫലം കണ്ടില്ലെന്ന വിലയിരുത്തലിലാണ് സുഭാഷ് വാസു. ബി.ഡി.ജെ.എസിന്റെ അധ്യക്ഷൻ താനാണെന്ന അവകാശവാദത്തിൽ ഉറച്ച് നിന്നു കൊണ്ടാണ് മുന്നോട്ട് നീങ്ങുന്നത്. ഒപ്പം കൂട്ടാൻ പറ്റുന്നവരെ ഉൾപ്പെടുത്തി യോഗം വിളിക്കാനുള്ള ശ്രമവും ആരംഭിച്ചു. ഈ മാസം 27 ന് കായംകുളത്ത് ബി.ഡി.ജെ.എസ് സംസ്ഥാന കമ്മിറ്റി ചേരുമെന്ന വെല്ലുവിളിയാണ് സുഭാഷ് വാസു മുന്നോട്ട് വച്ചത്.