LiveTV

Live

Kerala

അലനെയും താഹയെയും എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു

ഇരുവരെയും കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് എന്‍.ഐ.എ നൽകിയ അപേക്ഷയിലാണ് കൊച്ചി എന്‍.ഐ.എ കോടതിയുടെ വിധി

അലനെയും താഹയെയും എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു

അലൻ ഷുഹൈബിനേയും താഹ ഫസലിനേയും എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. പന്തീരാങ്കാവ് യുഎപിഎ കേസിലാണ് വിധി. ഇരുവരെയും കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് എന്‍.ഐ.എ നൽകിയ അപേക്ഷയിലാണ് കൊച്ചി എന്‍.ഐ.എ കോടതിയുടെ വിധി. ഇരുവരെയും നാളെ കോടതിയില്‍ ഹാജരാക്കണം.

എന്‍.ഐ.എ അന്വേഷണം ഏറ്റെടുത്തതിനാൽ പ്രതികളെ കുടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഒരാഴ്ചത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നുമായിരുന്നു എന്‍.ഐ.എയുടെ ആവശ്യം. പ്രതികളെ അടുത്ത മാസം 24 വരെ റിമാന്റ് ചെയ്ത് തൃശൂരിലെ അതിസുരക്ഷാ ജയിലിലേക്കായിരുന്നു മാറ്റിയിരുന്നത്.