LiveTV

Live

Kerala

പശുക്കളില്‍ ലംബി സ്കിന്‍ രോഗം പടരുന്നു

മനുഷ്യരിലേക്ക് രോഗം പടരില്ല

പശുക്കളില്‍ ലംബി സ്കിന്‍ രോഗം പടരുന്നു

പശുക്കളിൽ ലംബി സ്കിൻ ഡിസിസ് പടരുന്നതായി റിപ്പോര്‍ട്ട്. കേരളത്തിൽ ആദ്യമായാണ് രോഗം റിപ്പോർട്ട് ചെയ്യുന്നത്. പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളിലെ നിരവധി പശുകൾക്ക് രോഗം സ്ഥിരീകരിച്ചു.

ശരീരത്തിൽ വലിയ മുഴകൾ വരുകയും അവ പെട്ടുകയും ചെയ്യുന്നതാണ് രോഗം. പാൽ ഉൽപാദനത്തിൽ ഗണ്യമായ കുറവ് അനുഭവപെടുകയും ചെയ്യും. ഇതിനെതിരായ വാക്സിൻ ഇതുവരെ ജില്ലകളിലേക്ക്‌ എത്തിച്ചില്ല.

മനുഷ്യരിലേക്ക് രോഗം പടരില്ല. രോഗം ബാധിച്ച പശുക്കളുടെ പാൽ ഉപയോഗിക്കുന്നതിനും പ്രശ്നമില്ല.