LiveTV

Live

Kerala

മുത്തൂറ്റിലെ തൊഴില്‍ തര്‍ക്കം പരിഹരിക്കാന്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗം തീരുമാനമാകാതെ പിരിഞ്ഞു

ഈ മാസം ഇരുപത്തിയൊമ്പതാം തിയ്യതി വീണ്ടും യോഗം ചേരാനാണ് തീരുമാനം

മുത്തൂറ്റിലെ തൊഴില്‍ തര്‍ക്കം പരിഹരിക്കാന്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗം തീരുമാനമാകാതെ പിരിഞ്ഞു

മുത്തൂറ്റിലെ തൊഴില്‍ തര്‍ക്കം പരിഹരിക്കാന്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗം തീരുമാനമാകാതെ പിരിഞ്ഞു. ഹൈക്കോടതി നിര്‍ദ്ദേശിച്ച മധ്യസ്ഥന്റെ സാന്നിധ്യത്തില്‍ വിളിച്ച ചര്‍ച്ച ഇത് രണ്ടാം തവണയാണ് പരാജയപ്പെടുന്നത്.

ഇരു വിഭാഗങ്ങളും വിട്ട് വീഴ്ച്ചക്ക് തയ്യാറാകാത്തതിനാലാണ് രണ്ടാം വട്ട ചര്‍ച്ചയും തീരുമാനമാകാതെ പിരിഞ്ഞത്. പിരിച്ച് വിട്ട 167 തൊഴിലാളികളേയും തിരിച്ചെടുക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് സി ഐ ടി യു. എന്നാല്‍ ഇന്ന് ചേര്‍ന്ന യോഗത്തില്‍ പുരോഗതിയുണ്ടെന്നാണ് സി ഐ ടി യു വിന്റെ വിലയിരുത്തല്‍.

അതേ സമയം കഴിഞ്ഞ ചര്‍ച്ചകളില്‍ നിന്ന് വ്യത്യസ്ഥമായി പുതിയതായി ഒരു തീരുമാനവും ഉണ്ടായിട്ടില്ലെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ വ്യക്തമാക്കി. ഹൈക്കോടതി മധ്യസ്ഥന്റേയും ലേബര്‍ കമ്മീഷണറുടേയും നേതൃത്വത്തില്‍ ഇരു വിഭാഗത്തെ ഒരുമിച്ചിരുത്തിയും അല്ലാതെയും ഇത്തവണ ചര്‍ച്ച നടത്തി. ഈ മാസം ഇരുപത്തിയൊമ്പതാം തിയ്യതി വീണ്ടും യോഗം ചേരാനാണ് തീരുമാനം.