LiveTV

Live

Kerala

കണ്ണൂര്‍ അമ്പായത്തോടില്‍ വീണ്ടും മാവോയിസ്റ്റ് സംഘം

തോക്കേന്തിയ നാലംഗ സംഘമാണ് എത്തിയത്. സംഘത്തില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. ടൌണിലെത്തിയ സംഘം മുദ്രാവാക്യം വിളിക്കുകയും പോസ്റ്റര്‍ പതിക്കുകകയും ചെയ്തു.

കണ്ണൂര്‍ അമ്പായത്തോടില്‍  വീണ്ടും മാവോയിസ്റ്റ് സംഘം

കണ്ണൂര്‍ അമ്പായത്തോട് വീണ്ടും മാവോയിസ്റ്റ് സംഘമെത്തി. ഒരു വനിത ഉള്‍പ്പെടെ തോക്കേന്തിയ നാലംഗ സംഘമാണ്, ഇന്ന് പുലര്‍ച്ചെ ഇവിടെ എത്തിയത്. കഴിഞ്ഞ വര്‍ഷവും ആയുധധാരികളായ ആറംഗ മാവോയിസ്റ്റ് സംഘം അമ്പായത്തോട് എത്തിയിരുന്നു.

ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയാണ് ഒരു വനിത ഉള്‍പ്പെടെയുളള നാലംഗ മാവോയിസ്റ്റ് സംഘം അമ്പായത്തോട് ടൌണിലെത്തിയത്. തുടര്‍ന്ന് സംഘാഗങ്ങള്‍ പ്രദേശത്ത് പോസ്റ്റര്‍ പതിക്കുകയും ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്തു. സി.പി.ഐ മാവോയിസ്റ്റ് കബനി സ്ക്വാഡിന്റെ പേരിലാണ് പോസ്റ്ററുകളും ലഘുലേഖകളും.

മോദി സര്‍ക്കാരിന്റെ വര്‍ഗീയ ഫാസിസ്റ്റ് നടപടികള്‍ക്കെതിരെ പ്രതികരിക്കുക, ജനുവരി മുപ്പത്തിയൊന്നിന്റെ ഭാരത ബന്ദ് വിജയിപ്പിക്കുക, അട്ടപ്പാടിയില്‍ ചിതറിയ രക്തത്തിന് പകരം ചോദിക്കുക തുടങ്ങിയ ആഹ്വാനങ്ങളാണ് ലഘുലേഖകളിലും പോസ്റ്ററിലുമുളളത്. സംഘത്തിലെ മൂന്ന് പേരുടെ കയ്യില്‍ തോക്കുണ്ടായിരുന്നതായും ദൃക്സാക്ഷികള്‍ പറയുന്നു.

കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തിന് അരികിലുളള വഴിയിലൂടെ എത്തിയ സംഘം ഇത് വഴി തന്നെ തിരികെ പോവുകയും ചെയ്തു. കഴിഞ്ഞ വര്‍ഷവും തോക്കേന്തിയ ആറംഗ സംഘം അമ്പായത്തോട് ടൌണിലെത്തിയിരുന്നു.