LiveTV

Live

Kerala

10000 രൂപ പോലും വിലയില്ലാത്ത ചതുപ്പ് നിലം വാങ്ങിയത് രണ്ടുലക്ഷം രൂപക്ക്: ബാങ്കിനെതിരെ വിജിലന്‍സിന് നാട്ടുകാരുടെ പരാതി

കുളത്തുപ്പുഴ സെന്‍ട്രല്‍ ജംഗ്ഷനിലെ ബാങ്കിന്റെ പിന്നിലുള്ള 20 സെന്റ് ഭൂമിയാണ് അടുത്തിടെ ബാങ്ക് വാങ്ങിയത്. സെന്റ് ഒന്നിന് 1,95,000 രൂപ വിലയില്‍ 39.5 ലക്ഷം രൂപക്കായിരുന്നു കച്ചവടം.

10000 രൂപ പോലും വിലയില്ലാത്ത ചതുപ്പ് നിലം വാങ്ങിയത് രണ്ടുലക്ഷം രൂപക്ക്: ബാങ്കിനെതിരെ വിജിലന്‍സിന് നാട്ടുകാരുടെ പരാതി

കൊല്ലം കുളത്തുപ്പുഴ സര്‍വീസ് സഹകരണ ബാങ്ക് കെട്ടിടനിര്‍മ്മാണത്തിനായി ഭൂമിവാങ്ങിയതില്‍ അഴിമതിയെന്ന് പരാതി. സര്‍ക്കാര്‍ രേഖകള്‍ പ്രകാരം സെന്റിന് പതിനായിരം രൂപ പോലും വിലയില്ലാത്ത ചതുപ്പ് നിലം രണ്ടുലക്ഷത്തോളം രൂപക്ക് വാങ്ങിയെന്നാണ് ആരോപണം.

ഇടതുമുന്നണി ഭരിക്കുന്ന ബാങ്കിന്റെ നടപടിയില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രാദേശികനേതൃത്വം മുഖ്യമന്ത്രിക്ക് പരാതി നല്‍കി. കുളത്തുപ്പുഴ സെന്‍ട്രല്‍ ജംഗ്ഷനിലെ ബാങ്കിന്റെ പിന്നിലുള്ള 20 സെന്റ് ഭൂമിയാണ് അടുത്തിടെ ബാങ്ക് വാങ്ങിയത്. സെന്റ് ഒന്നിന് 1,95,000 രൂപ വിലയില്‍ 39.5 ലക്ഷം രൂപക്കായിരുന്നു കച്ചവടം.

നടപ്പുവഴി പോലുമില്ലാത്ത ഈ സ്ഥലത്തിന് പതിനായിരം പോലും വിലയില്ലെന്ന് പരാതിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ബാങ്ക് വാങ്ങിയ ഭൂമി പണ്ടാരപാട്ടം നിലം എന്നാണു റവന്യൂരേഖയിലുള്ളത്. ഇവിടെ നിര്‍മ്മാണപ്രവര്‍ത്തികള്‍ക്ക് അനുമതി ലഭിക്കില്ല.

കെട്ടിട നിര്‍മ്മാണത്തിനായി കുളത്തുപ്പുഴ പഞ്ചായത്തില്‍ ഭരണസമിതി അപേക്ഷ നല്‍കിയെങ്കിലും നിലമായതിനാല്‍ അനുമതി നിഷേധിച്ചു. പിന്നാലെ നിലം എന്നത് കരയായി തിരുത്തുന്നതിന് റവന്യു വകുപ്പില്‍ അപേക്ഷ നല്‍കിയിരിക്കുകയാണ് ബാങ്ക്ഭരണ സമിതി.

അതേസമയം ഭൂമിയിടപാടില്‍ അഴിമതിയില്ലെന്നാണ് ബാങ്കിന്റെ വിശദീകരണം. മാര്‍ക്കറ്റ് വിലക്കനുസരിച്ചാണ് കച്ചവടം നടന്നതെന്നുമാണ് ഭരണസമിതിയുടെ നിലപാട്.